13 Sunday
October 2024
2024 October 13
1446 Rabie Al-Âkher 9

സുരക്ഷിത മേഖലയില്‍ വീണ്ടും ബോംബിട്ട് ഇസ്രായേല്‍


ഗസ്സയില്‍ വീണ്ടും കൂട്ടക്കൊല നടത്തി ഇസ്രായേല്‍ സൈന്യം. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസിനടുത്തുള്ള അല്‍ മവാസി അഭയാര്‍ത്ഥി ക്യാമ്പിന് നേരെയാണ് ബോംബ് വര്‍ഷിച്ചത്. 40 പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് കമാന്‍ഡ് സെന്റര്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പതിവുപോലെ ഇസ്രായേല്‍ സൈന്യം അറയിച്ചു. എന്നാല്‍ ഈ അവകാശവാദത്തെ ‘പച്ചയായ കള്ളം’ എന്നാണ് ഫലസ്തീന്‍ വിശേഷിപ്പിച്ചത്. അതേസമയം, കഴിഞ്ഞ ദിവസം ഗസ്സ മുനമ്പില്‍ പോളിയോ വിതരണം ചെയ്യുന്ന യു.എന്‍ ജീവനക്കാരെ ഇസ്രായേലി പട്ടാളക്കാര്‍ തോക്കിന്‍ മുനയില്‍ തടഞ്ഞുനിര്‍ത്തുകയും ഇസ്രായേലി ബുള്‍ഡോസറുകള്‍ യു.എന്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തതിന് ശേഷം വടക്കന്‍ ഗസ്സയിലെ യുഎന്‍ പോളിയോ വാക്സിനേഷന്‍ കാമ്പയിന്റെ സ്ഥിതി വ്യക്തമല്ലെന്ന് യുഎന്‍ആര്‍ഡബ്ല്യുഎ മേധാവി പറഞ്ഞു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x