സുഫ്‌യാന്‍ അബ്ദുസ്സത്താറിന് ഡോക്ടറേറ്റ്
കോഴിക്കോട്: എം എസ് എം സംസ്ഥാന വൈ.പ്രസിഡന്റ് സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി. ‘സപ്തംബര്‍ 11: സഊദി നോവലുകളിലെ പ്രതിഫലനം’ വിഷയത്തിലുള്ള ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. ഹൈദരാബാദ് ഇഫ്‌ലു യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ അറബ് ആന്റ് ഏഷ്യന്‍ സ്റ്റഡീസ് പ്രഫസര്‍ സയ്യിദ് ജഹാംഗീറിനു കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ഇസ്‌ലാഹി പ്രസ്ഥാനം: ചരിത്രം ദര്‍ശനം ദൗത്യം, ഖുര്‍ആന്‍ പുതിയ വായനകള്‍ (എഡി) എന്നീ കൃതികള്‍ മലയാളത്തിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്കുള്ള പാഠപുസ്തകങ്ങള്‍ അറബിയിലും രചിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ സ്ഥിരമായി ലേഖനമെഴുതി വരാറുള്ള സുഫ്‌യാന്‍ ശബാബ് വാരികയുടെ സബ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈജിപ്തിലെ അൽഅസ്‌ഹർ യൂണിവേഴ്‌സിറ്റിയില്‍ ഉള്‍പ്പെടെ ഇരുപതിലേറെ ദേശീയ, അന്തര്‍ദേശീയ സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിഗ്രിയും അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍നിന്ന് പി ജിയും പൂര്‍ത്തിയാക്കി. വേങ്ങര വലിയോറ പരേതനായ മൂഴിക്കല്‍ അഹമ്മദിന്റെയും ഖദീജയുടെയും മകനാണ്. ആനക്കയം സ്വദേശി സുഹാനയാണ് ഭാര്യ.