10 Sunday
December 2023
2023 December 10
1445 Joumada I 27

സുഡാനിലേക്ക് ബാഹ്യസഹായം

രൂക്ഷമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാണ് സുഡാനില്‍ നടക്കുന്നത്. കഴിഞ്ഞ കുറേക്കാലമായി തുടരുന്ന പ്രക്ഷോഭങ്ങളും ഏറ്റുട്ടലുകളും രാജ്യത്തിന്റെ ആഭ്യന്തര രംഗത്തെ തരിപ്പണമാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളോ ഭക്ഷ്യ വിഭവങ്ങളോ ഇല്ലാതെ സുഡാന്‍ ജനത ദുരിതത്തില്‍ കഴിയുന്ന വാര്‍ത്തകളായിരുന്നു അവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. സുഡാന് അടിസ്ഥാനസാമ്പത്തിക സഹായങ്ങള്‍ നല്‍കാന്‍ തുര്‍ക്കി,യു എ ഇ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തുവന്നതാണ് അവിടെ നിന്നുള്ള ഒരു വാര്‍ത്ത. ഇന്ധന ക്ഷാമമായിരുന്നു സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ ഒരു പ്രതിസന്ധി. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദൈനംദിന പ്രവൃ ത്തികള്‍പോലും തടസ്സപ്പെടുന്ന നിലയില്‍ കാര്യങ്ങളെത്തിയിരുന്നു. റഷ്യയും തുര്‍ക്കിയും ഇന്ധന സഹായമാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്. തങ്ങള്‍ ഏറ്റവും വിഷമകരമായ ഒരു ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും ഈ ഘട്ടത്തില്‍ തങ്ങളെ സഹായിക്കാന്‍ മനസ് കാണിക്കുന്നവരോട് തങ്ങള്‍ക്ക് കടപ്പാടുണ്ടെന്നും സഹായങ്ങള്‍ ഔ ദ്യോഗികമായിത്തന്നെ തങ്ങള്‍ സ്വീകരിക്കുകയാണെന്നും സുഡാന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x