8 Friday
August 2025
2025 August 8
1447 Safar 13

സുഊദി അരാംകോ 45 കോടി ഓഹരികള്‍ കൂടി വില്ക്കുന്നു

സഊദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ സുഊദി അരാംകോ 45 കോടി ഓഹരികള്‍ കൂടി വില്‍ക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സുഊദ് അരാംകോ ഡിസംബറില്‍ ആദ്യമായി ഓഹരി വിപണിയിലെത്തുകയും അഞ്ചുശതമാനം ഓഹരികള്‍ വില്‍ക്കുകയും ചെയ്തിരുന്നു. ഐ പി ഒ വഴി 2.560 കോടി ഡോളറിന്റെ ഓഹരികളാണ് വിറ്റത്. വലിയ പ്രതികരണമാണ് ഓഹരി വിപണിയിലുണ്ടാക്കിയത്.
ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ ആളുകളുടെ തള്ളിക്കയറ്റമായിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ കമ്പനി ഇപ്പോള്‍ മുന്നോട്ടുവന്നിരിക്കുന്നത്. ആദ്യതവണ ആഭ്യന്തര ഓഹരി വിപണിയില്‍ അരാംകോ പ്രവേശിച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍തന്നെ വിപണി മൂല്യത്തില്‍ വ ന്‍കുതിപ്പ് പ്രകടമായിരുന്നു. ശക്തമായ മുന്നേറ്റമാണ് കമ്പനി ഓഹരി വിപണിയില്‍ പ്രകടിപ്പിച്ചത്. രണ്ട് ദിവസത്തിനിടയില്‍ കമ്പനിയുടെ മൂല്യത്തില്‍ 96,000 കോടി റിയാലിന്റെ മൂല്യവര്‍ധന രേഖപ്പെടുത്തി. 32 റിയാല്‍ അടിസ്ഥാന വിലയില്‍ ആരംഭിച്ച ഓഹരിയുടെ വിപണി വില 36.8 റിയാല്‍ വരെ ഉയര്‍ന്നു. ഇനീഷ്യല്‍ ഓഫറിങ് സമയത്ത് ആവശ്യക്കാര്‍ കൂടുതലാകുമ്പോള്‍ കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ കമ്പനികളെ അനുവദിക്കുന്ന ഗ്രീന്‍ ഷോ സംവിധാനംവഴി കൂടുതല്‍ ഓഹരികള്‍ വില്പന നടത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ കമ്പനി. ഇതുവഴിയാണ് 450 ദശലക്ഷം ഓഹകള്‍കൂടിയാണ് വില്‍ക്കാനൊരുങ്ങുന്നത്.

Back to Top