13 Sunday
October 2024
2024 October 13
1446 Rabie Al-Âkher 9

സി ഐ ഇ ആര്‍ മദ്‌റസകളില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റുകള്‍ ആരംഭിക്കുന്നു


കോഴിക്കോട്: കേരളത്തില്‍ മദ്‌റസകളില്‍ സ്‌കൗട്ട് ആന്റ് ഗൈഡ് യൂനിറ്റുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി സി ഐ ഇ ആര്‍ മദ്‌റസ അധ്യാപകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്‌കൗട്ട് ആന്‍ഡ് ഗൈഡ് മാസ്റ്റര്‍മാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. 5 വയസ്സ് മുതല്‍ 10 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് പരിശീലനം പൂര്‍ത്തീകരിച്ച ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ സ്‌കൗട്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ രാജ്യസ്‌നേഹം വളര്‍ത്തിയെടുക്കുന്നതിനും സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിനും ശുചിത്വബോധം വളര്‍ത്തിയെടുക്കുന്നതിനും, മദ്യം മയക്കുമരുന്ന് തുടങ്ങിയ സാമൂഹിക വിപത്തുകള്‍ക്കെതിരെ പ്രതികരിക്കുന്നതിനും സജ്ജമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പഠനത്തോടൊപ്പം മാനസിക വികാസവും കായിക ക്ഷമതയും ഉറപ്പുവരുത്തുകയും സേവന മേഖലയില്‍ പങ്കാളികളാക്കുകയും ചെയ്യുക എന്നത് സ്‌കൗട്ടിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാരത് സ്‌കൗട്ടിന്റെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ മുഖേനയാണ് സി ഐ ഇ ആര്‍ അധ്യാപകര്‍ പരിശീലനം നേടിയിരിക്കുന്നത്. അടുത്തമാസം കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട മദ്‌സകളില്‍ സി ഐ ഇ ആര്‍ സ്‌കൗട്ട് യൂണിറ്റുകള്‍ ആരംഭിക്കുകയും ശേഷം കേരളത്തിലെ മുഴുവന്‍ മദ്‌സകളിലും യൂനിറ്റുകള്‍ വ്യാപിപ്പിക്കുകയും ചെയ്യും. ഏഴു ദിവസമായി ആലുവയില്‍ നടന്ന കബ് മാസ്റ്റര്‍, ഫ്‌ലോക്ക് ട്രെയിനര്‍ എന്നിവര്‍ക്കുള്ള റസിഡന്‍ഷ്യല്‍ ക്യാമ്പിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം സി ഐ ഇ ആര്‍ കണ്‍വീനര്‍ ഡോ. ഐ പി അബ്ദുസ്സലാം നിര്‍വഹിച്ചു. സി ഐ ഇ ആര്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് നന്മണ്ട, ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് നേതാക്കളായ ഇബ്‌റാഹിം മൗലവി, അബ്ദുസ്സമദ് ഉസ്താദ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ട്രെയിനിങ് കമ്മീഷണര്‍ സലീം ത്യാഗി കോഴ്‌സിന് നേതൃത്വം നല്‍കി.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x