30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

സി ഐ ഇ ആര്‍ കണ്ണൂര്‍ ജില്ലാ സര്‍ഗമേള

സി ഐ ഇ ആര്‍ കണ്ണൂര്‍ ജില്ല മദ്‌റസ സര്‍ഗമേള കണ്ണൂര്‍ സര്‍വ്വകലാശാല ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ പി മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.
കണ്ണൂര്‍: സി ഐ ഇ ആര്‍ ജില്ലാ സര്‍ഗമേളയില്‍ ചാലക്കര ഇസ്‌ലാഹി മദ്‌റസ ഓവറോള്‍ ചാമ്പ്യന്മാരായി. കടവത്തൂര്‍ ഇസ്‌ലാഹി മദ്‌റസ, ചക്കരക്കല്‍ ഇസ്‌ലാഹിയ മോറല്‍ സ്‌കൂള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ പി മുഹമ്മദ് സര്‍ഗമേള ഉദ്ഘാടനം ചെയ്തു. സി ഐ ഇ ആര്‍ ജില്ലാ ചെയര്‍മാന്‍ റമീസ് പാറാല്‍ അധ്യക്ഷത വഹിച്ചു. പി സാദിഖ് മാട്ടൂല്‍, ഫൈസല്‍ ചക്കരക്കല്ല്, അബ്ദുല്‍ജബ്ബാര്‍ മൗലവി പൂതപ്പാറ പ്രസംഗിച്ചു. കെ എന്‍ എം (മര്‍കസ്സുദഅവ) സംസ്ഥാന വൈസ് പ്രസിഡണ്ട് ശംസുദ്ദീന്‍ പാലക്കോട്, ജില്ലാ പ്രസിഡന്റ് സി എ അബൂബക്കര്‍, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി ട്രോഫികള്‍ വിതരണം ചെയ്തു.
Back to Top