7 Saturday
March 2026
2026 March 7
1447 Ramadân 18

സി ഐ ഇ ആര്‍- എം എസ് എം സംസ്ഥാന സര്‍ഗോത്സവ് കോഴിക്കോട് സൗത്ത് ജില്ലക്ക് ചാമ്പ്യന്‍ഷിപ്പ്

കോഴിക്കോട് നടന്ന സി ഐ ഇ ആര്‍- എം എസ് എം സംസ്ഥാന സര്‍ഗോത്സവം കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: സി ഐ ഇ ആറും എം എസ് എമ്മും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന സര്‍ഗോത്സവത്തിന് കോഴിക്കോട്ട് തിരശ്ശീല വീണു. രണ്ട് ദിവസങ്ങളിലായി മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സര്‍ഗോത്സവത്തില്‍ 347 പോയിന്റ് നേടികോഴിക്കോട് സൗത്ത് ജില്ല ചാമ്പ്യന്മാരായി.269 പോയിന്റ് നേടി മലപ്പുറം ഈസ്റ്റ് ജില്ല രണ്ടാംസ്ഥാനവും മലപ്പുറം വെസ്റ്റ് ജില്ല മൂന്നാംസ്ഥാനവും നേടി.
ആറു വിഭാഗങ്ങളിലായിരുന്നു മത്സരം. ഖുര്‍ആനിക വിജ്ഞാനീയം, രചനാ പാടവം, മാപ്പിളകലകള്‍, ഫോട്ടോഗ്രാഫി, ശാസ്ത്ര പ്രൊജക്ട്, നവമാധ്യമ രംഗം തുടങ്ങിയ മേഖലകളില്‍ 96 ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. സംസ്ഥാനത്തെ 14 ജില്ലകളില്‍ നടന്ന ജില്ലാ തല മത്സരങ്ങളില്‍ എ ഗ്രോഡോടെ ഒന്നാംസ്ഥാനം നേടിയ ആയിരത്തോളം സര്‍ഗപ്രതിഭകള്‍ സര്‍ഗോത്സവില്‍ മാറ്റുരച്ചു.
സമാപന സമ്മേളനം കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന പ്രസിസന്റ് ഫാസില്‍ ആലുക്കല്‍ അധ്യക്ഷത വഹിച്ചു. മദ്‌റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം പി അബ്ദുല്‍ഗഫൂര്‍ സമ്മാനദാനം നിര്‍വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍വഹാബ് നന്മണ്ട, ഐ എസ് എം സംസ്ഥാന സെക്രട്ടറി അഫ്താഷ് ചാലിയം, അബ്ദുല്‍ ജലീല്‍ വയനാട്, സി ഐ ഇ ആര്‍ കണ്‍വീനര്‍ ഐ പി അബ്ദുസ്സലാം, എം ടി അബ്ദുല്‍ഗഫൂര്‍, കെ എന്‍ എം ജില്ലാ സെക്രട്ടറി എം അബ്ദുറഷീദ് മടവൂര്‍, എം ജി എം സ്റ്റുഡന്റസ് വിങ് സെക്രട്ടറി ഹിബ റഷീദ്, എം എസ് എം സംസ്ഥാന സെക്രട്ടറി നബീല്‍ പാലത്ത് പ്രസംഗിച്ചു.
ആദ്യദിനം സര്‍ഗോത്സവം കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ മൗലവി പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് കാനേഷ് പൂനൂര് മുഖ്യാഥിയായിരുന്നു. ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഡോ. ഐ പി അബ്ദുസ്സലാം, റഷീദ് പരപ്പനങ്ങാടി, എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി സഹീര്‍ വെട്ടം, കെ എന്‍ എം ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍ മജീദ് സുല്ലമി, എം ജി എം സ്റ്റുഡന്റ്‌സ് വിംഗ് ജനറല്‍ സെക്രട്ടറി അന്‍ഫിദ പുളിക്കല്‍, എം എസ് എം സെക്രട്ടറി ലുഖ്മാന്‍ പോത്തുകല്‍, ബദ്‌റുദ്ദീന്‍ പാറന്നൂര്‍ പ്രസംഗിച്ചു.

സര്‍ഗോത്സവത്തില്‍ ഓവറോള്‍ നേടിയ കോഴിക്കോട് സൗത്ത് ജില്ലക്കുള്ള ട്രോഫി മദ്‌റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം പി അബ്ദുല്‍ഗഫൂര്‍ സമ്മാനിക്കുന്നു.

Back to Top