സിവില്‍ സര്‍വീസ് റാങ്ക് ജേതാവിനെ ആദരിച്ചു
സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് കെ സജ്ജാദിന് കെ എന്‍ എം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതിയുടെ ഉപഹാരം ജില്ലാ സെക്രട്ടറി അബ്ദുല്‍കരീം വല്ലാഞ്ചിറ കൈമാറുന്നു.
വണ്ടൂര്‍: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ മുഹമ്മദ് സജ്ജാദിനെ കെ എന്‍ എം (മര്‍കസുദ്ദഅ്വ) മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി ആദരിച്ചു. സെക്രട്ടറി അബ്ദുല്‍ കരിം വല്ലാഞ്ചിറ ഉപഹാരം നല്കി. അബ്ദുസ്സലാം മദനി, സാദത്തലി, അശ്ക്കര്‍ അറക്കല്‍, മുജീബ് റഹ്മാന്, പി വി അബ്ദുസ്സലാം, തസ്ലീം വണ്ടൂര്‍ പ്രസംഗിച്ചു.
