2 Wednesday
July 2025
2025 July 2
1447 Mouharrem 6

സിറിയയില്‍ പിടഞ്ഞുമരിച്ചത് 28266 കുഞ്ഞുങ്ങള്‍

ലോക ശിശുദിനത്തില്‍ സിറിയന്‍ മനുഷ്യാവകാശ സംഘടന പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടാണ് കഴിഞ്ഞയാഴ്ചയിലെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചര്‍ച്ചചെയ്ത ഒരു വാര്‍ത്ത.  2011 മുത ല്‍ അതീവ രൂക്ഷമായി തുടര്‍ന്നുവരുന്ന ആഭ്യന്തര യുദ്ധത്തി ല്‍ 28266 കുഞ്ഞുങ്ങളുടെ ജീവന്‍ പൊലിഞ്ഞ് പോയിട്ടുണ്ടെന്നാണ് സിറിയന്‍ മനുഷ്യാവകാശ സംഘടന പുറത്ത് വിട്ട കണക്കില്‍ പറയുന്നത്. ഒരു യുദ്ധത്തില്‍ പാലിക്കപ്പെടേണ്ട പൊതു മര്യാദകള്‍ മുഴുവന്‍ ലംഘിക്കപ്പെടുകയും വ്യാപകമായ നിലയില്‍ കുഞ്ഞുങ്ങളെ കൊല ചെയ്യുകയും ചെയ്ത ഏഴ് വര്‍ഷങ്ങളാണ് കടന്ന് പോയതെന്നാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്. ഇതില്‍ 90 ശതമാനം കുട്ടികളും വധിക്കപ്പെട്ടത് സിറിയന്‍ ഉപരോധ സൈന്യത്തിന്റെ ആക്രമണങ്ങളാലാണ്. 301 കുട്ടികള്‍ പട്ടിണിക്ക് ഇരയായി മരിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. അതിരൂക്ഷമായ ഭക്ഷ്യ ക്ഷാമമായിരുന്നു സിറിയയുടെ പല ഉള്‍പ്രദേശങ്ങളിലുമുണ്ടായത്. ബോധപൂര്‍വം ഭക്ഷണ സാധനങ്ങള്‍ തടഞ്ഞ് വെച്ച വാര്‍ത്തകളും യുദ്ധസമയത്ത് പുറത്ത് വന്നിട്ടുണ്ടായിരുന്നു. ഇപ്പോഴും തുടരുന്ന ശിശുഹത്യകളും ക്രൂരതകളും തടയാന്‍ ഫലപ്രദമായ ഒരു നടപടിയും ആവിഷ്‌കരിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. 196 കുട്ടികള്‍ രാസായുധ പ്രയോഗത്തിന്റെ ഇരകളായി മരണപ്പെടുകയായിരുന്നു. 394 കുട്ടികള്‍ മരിച്ചത് ക്ലസ്റ്റര്‍ ബോംബുകളുടെ ആക്രമണങ്ങള്‍ക്ക് ഇരയായാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

Back to Top