28 Wednesday
January 2026
2026 January 28
1447 Chabân 9

സാമൂഹ്യ മാധ്യമങ്ങള്‍  ജീവിതം പന്താടുമ്പോള്‍  റഫീഖ് മലപ്പുറം

സാമൂഹ്യ മാധ്യമങ്ങളില്‍ ആവേശപ്പുറത്ത് എഴുതി വിടുന്നവ മൂലം ജീവിതം തന്നെ അപകടത്തിലാകുന്ന ആളുകള്‍ അധികരിച്ചു വരികയാണ്. വിവേകത്തെ വികാരം മറികടക്കുക മൂലമാണ് ഇത് സംഭവിക്കുന്നത്. ആലോചനയോടെ മാത്രമേ ഈ ഇ കാലത്ത് ഓരോ വാക്കും തൊടുത്തു വിടാവൂ എന്ന് ഓര്‍മിപ്പിക്കുന്നുണ്ട് ഓരോ സംഭവങ്ങളും. ന്യായവും നീതിയില്‍ പൂര്‍ണമായും കയ്യിലുണ്ടെങ്കില്‍ പോലും രക്ഷയില്ലാത്ത കാലത്ത് സൂക്ഷ്മത കൈവിടാതിരിക്കലാണ് ഉത്തമം. വളര്‍ച്ചയുടെ പടവുകള്‍ കയറിച്ചെല്ലുമ്പോഴും മാനസികമായി വളരാത്ത ഒരു തലമുറ നമുക്കു ചുറ്റുമുണ്ട് എന്ന കാര്യത്തിലാണ് ആശങ്ക വേണ്ടത്. സാമൂഹ്യ മാധ്യമങ്ങള്‍ കൊണ്ട് ജീവിതം പന്താടാതിരിക്കുക മാത്രമാണ് രക്ഷ.
Back to Top