7 Saturday
March 2026
2026 March 7
1447 Ramadân 18

സമ്പദ് ഘടനയുടെ തകര്‍ച്ച പരിഹാരം വേണം – കെ എന്‍ എം (മര്‍കസുദ്ദഅ്‌വ)

കെ.എന്‍.എം, ഐ എസ് എം, എം ജി എം, എം എസ് എം സംയുക്ത സംസ്ഥാന പ്രതിനിധി സമ്മേളനം ജനറല്‍ സിക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ന്നടിഞ്ഞ് ദുരിതം വിതച്ചിട്ട് പരിഹാരമൊന്നും ചെയ്യാന്‍ സാധിക്കാതെ കേന്ദ്രസര്‍ക്കാര്‍ നിസ്സഹായമായി നില്ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ അഭിമാനകരമായ അസ്തിത്വം വീണ്ടെടുക്കുന്നതിന് ദേശീയ കക്ഷികള്‍ സംഘടിതമായി മുന്നോട്ടുവരണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരംപോലും വിറ്റുകാശാക്കുന്ന ആശങ്കാജനകമായ സ്ഥിതിവിശേഷം അവഗണിക്കാവതല്ല. കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ ഭരണത്തിന്നെതിരെ രാജ്യത്തെ ജനങ്ങളെ സംഘടിപ്പിക്കാന്‍ ദേശീയ മതേതര കക്ഷികള്‍ ഇനിയും മടിച്ചുനില്‍ക്കാവതല്ല.
പട്ടിണിപ്പാവങ്ങളുടെയും ആള്‍ക്കൂട്ടകൊലപാതകങ്ങളുടെയും ആഗോള പട്ടികയില്‍ മുന്‍നിര സ്ഥാന കരസ്ഥമാക്കുകയെന്ന ലജ്ജാവഹമായ സ്ഥിതിവിശേഷത്തില്‍ നിന്നും രാജ്യത്തെ കരകയറ്റാനുള്ള ബാധ്യത രാജ്യത്തെ ഓരോ പൗരന്മാര്‍ക്കുമുണ്ടെന്ന് സമ്മേളനം ഉണര്‍ത്തി.
നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ജില്ലാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തെറ്റുദ്ധരിപ്പിക്കുന്ന നിരീശ്വരവാദ ശക്തികളുടെ തെറ്റായ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനും ഇസ്‌ലാമിന്റെ മാനവീയവും ബൗദ്ധികവുമായ തലങ്ങളെ പ്രചരിപ്പിക്കുന്നതിനുമായി മൂന്നുമാസം നീണ്ടുനില്ക്കുന്ന പ്രചാരണ കാമ്പയിനുകള്‍ സംഘടിപ്പിക്കും.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുല്‍അലി മദനിഅധ്യക്ഷത വഹിച്ചു.
എം അഹ് മദ്കുട്ടി മദനി, സി അബ്ദുല്ലത്തീഫ്, എന്‍ എം അബ്ദുല്‍ജലീല്‍, ഇസ്മാഈല്‍ കരിയാട്, ഡോ. ഐ പി അബ്ദുസ്സലാം, ഫാസില്‍ ആലുക്കല്‍, കെ എല്‍ പി ഹാരിസ്, പ്രഫ. കെ പി സകരിയ്യ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. അന്‍വര്‍ സാദത്ത്, റുഖ്‌സാന വാഴക്കാട്, അഫ് ലഹ, ഡോ. അനസ് കടലുണ്ടി, ബി പി എ ഗഫൂര്‍, അബ്ദുസ്സലാം മുട്ടില്‍, സുഹൈല്‍ സാബിര്‍ പ്രസംഗിച്ചു.
ജില്ലകളെ പ്രതിനിധീകരിച്ച് സി സി ശക്കീര്‍ ഫാറൂഖി, കെ എം കുഞ്ഞമ്മദ് മദനി, ഡോ. വി കുഞ്ഞാലി, ആബിദ് മദനി, അബ്ദുല്‍മജീദ് സുല്ലമി, ബശീര്‍ പട്‌ല, സി എ കരീം, സൈതലവി എന്‍ജിനീയര്‍, എന്‍ എന്‍ റാഫി, എം എം ബശീര്‍ മദനി, ഇ ഐ സിറാജ് മദനി, നൗഷാദ് ആലപ്പുഴ, ഹാരിസ് സ്വലാഹി, സലീം കരുനാഗപ്പള്ളി, കെ ബി മുജീബ്, അബൂഹാജര്‍, ഡോ. കെ അബൂബക്കര്‍, കെ പി അബ്ദുര്‍റഹ് മാന്‍ സുല്ലമി, മൂസ്സക്കുട്ടി മദനി, അബ്ദുര്‍റശീദ് മടവൂര്‍, ഷമീര്‍ ഫലാഹി, ഡോ. ലബീദ് അരീക്കോട് പ്രസംഗിച്ചു.

Back to Top