സമകാലിക ലോകത്തിന് ഖുര്‍ആന്‍ പഠനം വെളിച്ചമാണ്: ഖുര്‍ആന്‍ സമ്മേളനം
തേഞ്ഞിപ്പലം: മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹിക നവോത്ഥാനത്തിന് ഖുര്‍ആന്‍ പഠനം വഴിതെളിക്കുന്നുവെന്നും സമകാലിക ലോകത്തിന്റെ വെളിച്ചം ഖുര്‍ആന്‍ പഠനത്തിലൂടെ നേടാന്‍ കഴിയണമെന്നും യൂനിവേഴ്സിറ്റി ഇസ്ലാമിക് ചെയറില്‍ സംഘടിപ്പിച്ച ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ വെളിച്ചം സംഗമം അഭിപ്രായപ്പെട്ടു. തിന്മകള്ക്കെതിരെ നന്മയുടെ വെളിച്ചം തെളിക്കാന്‍ ആധുനിക കാലത്ത് ഖുര്ആന്പഠനംകൊണ്ട് സാധിക്കുമെന്നും മാനുഷിക ബന്ധങ്ങളുടെ അടിത്തറ സാമൂഹിക പ്രതിബദ്ധതയില്‍ കെട്ടുറപ്പാക്കണമെന്നും സംഗമം കൂട്ടിച്ചേര്‍ത്തു. വെളിച്ചം ജില്ലാ സംഗമവും ഖുര്‍ആന്‍ സമ്മേളനവും ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ സുഫ്യാന് അബ്ദുസ്സത്താര്‍, ക്യു എല്‍ എസ് വെളിച്ചം ജേതാക്കള്‍ എന്നിവര്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. നൗഷാദ് കുറ്റിയാടി, പി എം എ ഗഫൂര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. റാഫി കുന്നുംപുറം, വി പി മനാഫ് മാസ്റ്റര്‍, എ ടി ഹസ്സന് മദനി, പി എം ഹസ്സന് ഹാജി, അഡ്വ. മസ്ന മന്‍സൂര്‍, ആബിദ് മദനി, സഹീര്‍ വെട്ടം, തസ്ലീന കുഴിപ്പുറം, ലുഖ്മാനത്ത് ടീച്ചര്‍, കലാം ചേളാരി, ഷാനവാസ് പറവന്നൂര്‍ പ്രസംഗിച്ചു.
