30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

സംഘടനകള്‍ ആദര്‍ശനിലപാടിലേക്ക് തിരിച്ചു നടക്കണം: ഇസ്‌ലാഹി ലീഡേഴ്‌സ് സമ്മിറ്റ്

കണ്ണൂര്‍: ആദര്‍ശ നിലപാടുള്ള നേതാക്കളുടെ  അഭാവമാണ് സംഘടനകള്‍ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് കണ്ണൂര്‍ ജില്ലാ ഇസ്‌ലാഹി ലീഡേഴ്‌സ് ജില്ലാ സമ്മിറ്റ് അഭിപ്രായപ്പെട്ടു. സാംസ്‌കാരിക ജീര്‍ണതക്കെതിരെയും അന്ധവിശ്വാസങ്ങള്‍ക്കെതിരെയും പ്രവര്‍ത്തിക്കേണ്ട സംഘടന നേതൃത്വം പോലും ഇത് ലാഘവത്തോടെ കാണുന്ന അവസ്ഥയാണുള്ളത്. നേതൃത്വത്തിന്റെ ഇത്തരം പോരായ്മകള്‍ ആദര്‍ശ നിലപാടുകളിലൂന്നി അണികള്‍ തിരുത്തിക്കൊടുക്കാന്‍ മുന്നോട്ടു വരണമെന്നും നവോത്ഥാന പ്രസ്ഥാനമായ മുജാഹിദ് സംഘടനയില്‍ ഇത്തരം ശുഭസൂചനകള്‍ കണ്ടു വരുന്നത് ആശാവഹമാണെന്നും സമ്മിറ്റ്  അഭിപ്രായപ്പെട്ടു. കണ്ണൂര്‍ സലഫി ദഅവ സെന്ററില്‍ നടന്ന സമ്മിറ്റ് കെ എന്‍ എം (മര്‍കസുദ്ദഅവ) സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍അലി മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എല്‍ പി ഹാരിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിര്‍ അമാനി, സി സി ശക്കീര്‍ ഫാറൂഖി, ഹുമയൂണ്‍ കബീര്‍ ഫാറൂഖി, അബ്ദുല്‍ ജലീല്‍ ഒതായി, ഫൈസല്‍ ചക്കരക്കല്‍, സി ടി ആയിഷ ഏഴോം, ടി മുഹമ്മദ് നജീബ്, പി വി നൗഷാദ് പഴയങ്ങാടി, മഹ്‌റൂഫ് കടവത്തൂര്‍, സാജിം ചെമ്പാട്, ജസീം നജീബ് പുന്നോല്‍, അബ്ദുല്ല നാമത്ത് പാനൂര്‍, അസീസ് കല്ലിക്കണ്ടി, നിസാമുദ്ദീന്‍ മാട്ടൂല്‍ പ്രസംഗിച്ചു.
Back to Top