ഷഹീന്‍ ബാഗിലെ പെണ്ണുങ്ങള്‍ – സൈദ ഹമീദ്
കനത്ത തണുപ്പിനെ വകവെക്കാ തെ രണ്ടായിരത്തിലധികം സ്ത്രീകളാണ് ഷഹീന്‍ ബാഗില്‍ സമരം ആഴഴ്ചകള്‍ പൂര്‍ത്തിയാകുമ്പോഴും പുരുഷന്മാരും വൃദ്ധരുമടങ്ങിയ വലിയ ജനക്കൂട്ടമാണ് സമരത്തിന് ചുറ്റുമുള്ളത്.
സ്‌റ്റേജില്‍ നിന്നും ജനക്കൂട്ടത്തിലേക്ക് നോക്കുമ്പോള്‍ വേദിയിലും സദസ്സിലും ഒരു പോലെ വെട്ടം തിളങ്ങുകയാണ്. ഗാന്ധിജി,അംബേദ്കര്‍ എന്നിവരുടെ ചിത്രങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളും എന്‍ ആര്‍ സി,സി എ എ എന്നിവ തള്ളണമെന്ന ബോര്‍ഡുകളുമാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചത്.’ഞങ്ങള്‍ ഇവിടെ ജനിച്ചു, ഇവിടെയാണ് ഞങ്ങള്‍ മരിക്കുക. മോഡിയെയോ അമിത് ഷായെയോ ഞങ്ങള്‍ ഭയപ്പെടുന്നില്ല. നമ്മുടെ ജനതയുടെ ഏറ്റവും പവിത്രമായ നിയമം ലംഘിക്കാന്‍ അവര്‍ ആരാണ്?’ തിളക്കമുള്ള മുഖങ്ങള്‍ ഉറക്കെ ചോദിക്കുന്നു.
അവരില്‍ ഭൂരിഭാഗത്തിനും ഇത് അവരുടെ ജീവിതത്തിലെ ആദ്യത്തെ പ്രതിഷേധമായിരുന്നു. യാതൊരു ആശങ്കയുമായില്ലാതെയാണ് അവര്‍ വീടുകളില്‍ നിന്നും സമരത്തിനെത്തുന്നത്. മുദ്രാവാക്യങ്ങളില്‍ മറ്റു അജണ്ടകളില്ലാതെ ദൃഢനിശ്ചയത്തോടെ അവര്‍ സമര രംഗത്തിരിക്കുന്നത് കാണാം. ഈ പ്രക്ഷോഭത്തെ ഒരു ഹിന്ദുമുസ്‌ലിം പ്രശ്‌നമായി മാറ്റരുതെന്ന് അവര്‍ക്ക് ഒരുപോലെ ദൃഢനിശ്ചയമുണ്ട്. യു പിയിലെ പൊലിസ് നടപടികളും യുവാക്കളുടെ മരണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും ഈ സംഭവത്തില്‍ ആസന്നമായ അപകടത്തെക്കുറിച്ച് ഇവര്‍ പൂര്‍ണ ബോധവാന്മാരാണ്.
ഭരണഘടനയെ സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ചിറങ്ങിയ സമരമാണിത്. എല്ലാ മതവിശ്വാസികളും തുല്യപങ്കാളികളായ ഒരു മതേതര പോരാട്ടമാണിത്. മുസ്ലിം പുരുഷന്മാരെ മാത്രം കൂട്ടുപിടിച്ചല്ല, മറിച്ച് എല്ലാ മതവിഭാഗങ്ങളിലെയും പുരുഷന്മാരും നിലകൊള്ളുന്ന വ്യത്യസ്തമായ ഒരു സമരമാണിത്. ഭരണഘടനയെ വളച്ചൊടിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന ഈ ദുഷിച്ച ഗെയിമില്‍ തങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെടുമെന്ന് അവര്‍ക്കറിയാം. ഇത് അവരുടെ ആരാധാനക്കുള്ള,ഉപജീവനത്തിനുള്ള,ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ്.