24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ശാന്തിഭവനത്തിന് തറക്കല്ലിട്ടു

മുരിക്കാശ്ശേരിയില്‍ നിര്‍മിക്കുന്ന ശാന്തിഭവനത്തിന് കെ എന്‍ എം സൗത്ത് സോണ്‍ സെക്രട്ടറി ബഷീര്‍ മദനി തറക്കല്ലിടുന്നു.

മുരിക്കാശ്ശേരി: പീസ് എഡ്യൂക്കേഷണല്‍ & ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ കീഴില്‍ എം ജി എമ്മിന്റെ സഹായത്തോടെ നിര്‍മിക്കുന്ന ശാന്തിഭവനത്തിന് തറക്കല്ലിട്ടു. പതിനാറാംകമ്ടം പള്ളിക്കവലയിലാണ് നിര്‍ധനരും അഗതികളുമായവരെ സംരക്ഷിക്കുന്നതിന് ശാന്തിഭവനം നിര്‍മിക്കുന്നത്. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സൗത്ത് സോണ്‍ ജന.സെക്രട്ടറി ബഷീര്‍ മദനി തറക്കല്ലിട്ടു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് യു പി ബഷീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ ബി മുജീബ്, ട്രസ്റ്റ് ജന.സെക്രട്ടറി പി എസ് നൗഷാദ്, കെ ബി ഷംസുദ്ദീന്‍ പ്രസംഗിച്ചു.

Back to Top