1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ശബാബ് ഓണ്‍ലൈന്‍ എഡിഷന്‍ പ്രചാരണത്തിന് യു എ ഇയില്‍ തുടക്കമായി

യു എ ഇയില്‍ ശബാബ്, പുടവ ഓണ്‍ലൈന്‍ എഡിഷന്‍ പ്രചരണോദ്ഘാടനം ഐ എസ് എം സംസ്ഥാന ഉപാധ്യക്ഷന്‍ ജലീല്‍ വൈരങ്കോട് നിര്‍വഹിക്കുന്നു.

അല്‍ഐന്‍: യു എ ഇയില്‍ ശബാബ്, പുടവ ഓണ്‍ലൈന്‍ പ്രചാരണം ഐ എസ് എം സംസ്ഥാന ഉപാധ്യക്ഷന്‍ ജലീല്‍ വൈരങ്കോട് ഉദ്ഘാടനം ചെയ്തു. ഇസ്‌ലാഹി സെന്റര്‍ പബ്ലിക്കേഷന്‍ ചെയര്‍മാന്‍ എന്‍ എം സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി വൈ.പ്രസിഡന്റ് എം ടി ഇബ്‌റാഹിം കുട്ടി, ജന.സെക്രട്ടറി സാബിര്‍ ഷൗക്കത്ത്, സെക്രട്ടറി ജാഫര്‍ വയനാട്, അല്‍ഐന്‍ ഇസ്‌ലാഹീ സെന്റര്‍ ജന.സെക്രട്ടറി അബ്ദുല്ല മദനി, ട്രഷറര്‍ നിബ്‌റാസ് അമീന്‍ രണ്ടത്താണി, സെക്രട്ടറിമാരായ ജാബിര്‍ ചാലിയം, അബ്ദുല്‍ഹമീദ് പാറയില്‍ പ്രസംഗിച്ചു. പ്രവര്‍ത്തക ചര്‍ച്ചയില്‍ വിവിധ സെന്ററുകളെ പ്രതിനിധീകരിച്ച് മുജീബുറഹ്മാന്‍ പാലക്കണ്ടി, നിസാര്‍ പാറപ്പുറത്ത്, കെ ഇ അബൂബക്കര്‍, ശിഹാബ് സ്വലാഹി ശ്രീമൂലനഗരം പങ്കെടുത്തു. ഇസ്‌ലാഹീ സെന്റര്‍ പ്രവര്‍ത്തകരുടെ വരിചേര്‍ക്കല്‍ ഉദ്ഘാടനം ഷാര്‍ജ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ഉസ്മാനെ വരിചേര്‍ത്ത് എന്‍ എം സുല്‍ഫിക്കര്‍ നിര്‍വഹിച്ചു.

Back to Top