വേദനയും ഒരു കാരുണ്യമാണ് – മുഹമ്മദ് റഫീഖ് കാസര്‍കോഡ്
അല്ലാഹുവിന്റെ കാരുണ്യത്തെ കുറിച്ച് കഴിഞ്ഞ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം പ്രസക്തമായി. വേദന പോലും അല്ലാഹുവിന്റെ ഒരു തരം കാരുണ്യമാണെന്ന് നാം മനസ്സിലാക്കി. എന്നാല്‍ ഇതിനോട് എത്ര കൃതഘ്‌നമായാണ് മനുഷ്യന്‍ പ്രതികരിക്കുന്നത്. ഒന്നാമതായി നാം ചെയ്യേണ്ടത് ശരീരത്തിന്റെ മൊത്തം രക്ഷയ്ക്കായി വേദന എന്ന വാര്‍ത്താവിനിമയ വ്യവസ്ഥ സംവിധാനിച്ച അല്ലാഹുവോട് നന്ദി രേഖപ്പെടുത്തുകയാണ്. രണ്ടാമതായി വേദന നല്‍കുന്ന സന്ദേശം ശരിക്ക് മനസ്സിലാക്കി സമുചിതമായി പ്രതികരിക്കണം. പലപ്പോഴും വളരെ ലളിതമായ കാര്യങ്ങളേ ആവശ്യമുണ്ടാകൂ. ഏതാനും ഗ്ലാസ് ശുദ്ധജലം കുടിക്കല്‍, അല്പം കൂടുതല്‍ പ്രാണവായു ഏതാനും മിനിറ്റ് നേരം ഉള്‍ക്കൊള്ളല്‍, ഏതാനും മണിക്കൂര്‍ നേരത്തെ വിശ്രമം അല്ലെങ്കില്‍ ഉറക്കം, ഒരു രാത്രിയില്‍ കട്ടിയുള്ള ഭക്ഷണം ഉപേക്ഷിക്കല്‍, മാനസിക സംഘര്‍ഷത്തിന് അല്പം അയവുവരുത്തല്‍ ഈ കാര്യങ്ങളില്‍ ഏതാനും ചിലത് അടിയന്തിരമായി വേണമെന്നായിരിക്കും വേദനയെന്ന വിശ്വസ്തദൂതന്‍ ആവശ്യപ്പെടുന്നത്. ആ ദൂതന്റെ ഭാഷയില്‍ ഏറെ ദുരൂഹതയോ ദുര്‍ഗ്രാഹ്യതയോ ഉണ്ടായിരിക്കില്ല. ഏതാനും വിഷഗുളികകള്‍ അടിയന്തരമായി വേണമെന്ന് ആ ദൂതന്‍ ആവശ്യപ്പെടുകയില്ലെന്ന് ഉറപ്പാണ്. കാരണം ആത്മഹത്യ ആ ദൂതന്റെ മാര്‍ഗമല്ല. വേദനയെ കൊന്നിട്ട് ആത്മഹത്യ ചെയ്യാന്‍ വല്ലവനും ബുദ്ധിമോശം കൊണ്ട് കൊതിച്ചാലും കരുണാവാരിധിയായ അല്ലാഹു വേദനയെ പുനര്‍ജനിപ്പിക്കുകതന്നെ ചെയ്യും. മനുഷ്യന്റെ സുരക്ഷയ്ക്ക് വേദന അനുപേക്ഷ്യമാണെന്നത് തന്നെ കാരണം. ചിലപ്പോള്‍ വേദനയുടെ സന്ദേശം വളരെ വ്യക്തമായില്ലെന്ന് വരാം. അപ്പോഴും നാം നിഷേധാത്മക നയം അനുവര്‍ത്തിക്കരുത്