28 Saturday
June 2025
2025 June 28
1447 Mouharrem 2

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തടഞ്ഞില്ല; ഉത്തര കൊറിയയില്‍ 30 ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ


ഉത്തരകൊറിയയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തടയുന്നതില്‍ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച് ഭരണാധികാരി കിം ജോങ് ഉന്‍.
ജൂലൈയില്‍ ഉത്തരകൊറിയയിലുണ്ടായ പ്രളയത്തില്‍ ആയിരത്തോളം പേര്‍ മരിച്ചിരുന്നു. കനത്ത മഴയും ഉരുള്‍പൊട്ടലും ചാങ്ഗാങ് പ്രവിശ്യയില്‍ കനത്ത നാശം വിതയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വെള്ളപ്പൊക്കത്തിനു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ കിം ജോങ് ഉന്‍ ഉത്തരവിട്ടതെന്ന് ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദക്ഷിണ കൊറിയയിലെ ചോസുന്‍ ടി വി റിപ്പോര്‍ട്ട് ചെയ്തു. അഴിമതി, കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി. സിന്‍ജുവില്‍ നടന്ന അടിയന്തര പോളിറ്റ്ബ്യൂറോ യോഗത്തിലാണ് കിം ജോങ് ഉന്നിന്റെ നിര്‍ദേശം പുറത്തുവന്നത്.

Back to Top