7 Saturday
March 2026
2026 March 7
1447 Ramadân 18

വെളിച്ചം സംഗമവും അവാര്‍ഡ് വിതരണവും

താനൂര്‍ മണ്ഡലം വെളിച്ചം സംഗമം സംഗമം താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുജീബ് ഹാജി ഉദ്ഘാടനം ചെയ്യുന്നു.

 

താനൂര്‍: താനൂര്‍ മണ്ഡലം വെളിച്ചം അവാര്‍ഡ് സമര്‍പ്പണ സംഗമം താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുജീബ് ഹാജി ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും ഫലവൃക്ഷതൈ വിതരണവും ഷാനവാസ് പറവന്നൂര്‍ നിര്‍വ്വഹിച്ചു. മെഡിക്കല്‍ എന്‍ട്രന്‍സ് റാങ്ക് ജേതാവ് അശ്വിന്‍ താനൂരിനെ ആദരിച്ചു. അമീനുല്ല സുല്ലമി പ്രഭാഷണം നടത്തി. എം പി കുഞ്ഞിമുഹമ്മദ്, വി പി അബ്ദുറഹിമാന്‍ കുട്ടി, റസാഖ് തെക്കയില്‍, ആബിദ് റഹ്മാന്‍, ടി കെ എന്‍ ഹാരിസ്, സഫ്ദര്‍ ഹാഷ്മി, ജലീല്‍ ഇട്ടിലാക്കല്‍, ഷക്കീല്‍ താനൂര്‍, അസ്മ റസാഖ് പ്രസംഗിച്ചു.

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ നടന്ന വെളിച്ചം ഖുര്‍ആന്‍ സംഗമം യു എ ഇ ഇസ്‌ലാഹീ സെന്റര്‍ പ്രതിനിധി മുജീബ്‌റഹ്മാന്‍ മൗലവി പ്രഭാഷണം നടത്തി. ഐഎസ് എം പ്രസിഡന്റ് സാദിഖലി അധ്യക്ഷത വഹിച്ചു. പി നസീര്‍, ലഹന്‍, അന്‍വര്‍, നസല്‍ പ്രസംഗിച്ചു.
പന്തലിങ്ങലില്‍ സംഘടിപ്പിച്ച വെളിച്ചം സംഗമം സംസ്ഥാന ചെയര്‍മാന്‍ അബ്ദുല്‍കരീം സുല്ലമി എടവണ്ണ ഉദ്ഘാടനം ചെയ്യുന്നു.

 

മമ്പാട്: വെളിച്ചം, ബാലവെളിച്ചം വിജയികളെ പന്തലിങ്ങല്‍ യൂണിറ്റ് ആദരിച്ചു. എട്ടാം ഘട്ട സംഗമം സംസ്ഥാന വെളിച്ചം ചെയര്‍മാന്‍ അബ്ദുല്‍കരീം സുല്ലമി എടവണ്ണ ഉദ്ഘാടനം ചെയ്തു. യു പി ശിഹാബുദ്ദീന്‍ അന്‍സാരി, അബ്ദുല്‍മജീദ് ഫാറൂഖി, പന്തലിങ്ങല്‍ മുഹമ്മലി, ഡോ. മന്‍സൂര്‍ അമീന്‍, കെ എ ഇല്യാസ്, കെ സമീര്‍, എന്‍ അന്‍ഷാദ് പ്രസംഗിച്ചു.

 

വണ്ടൂര്‍: വണ്ടൂരില്‍ നടന്ന വെളിച്ചം എട്ടാംഘട്ട അവാര്‍ഡ് ദാനവും ഒമ്പതാം ഘട്ട പ്രഖ്യാപനവും റിയാദ് ഇസ്‌ലാഹി സെന്റര്‍ ഓര്‍ഗനൈസര്‍ അഷ്‌റഫ് മരുത ഉദ്ഘാടനം ചെയ്തു. ജമീഷ് വണ്ടൂര്‍, മുജീബ് റഹ്മാന്‍, മൊയ്തീന്‍കുട്ടി, നജ്മ നീലാമ്പ്ര, സനിയ്യ സുല്ലമിയ്യ പ്രസംഗിച്ചു.
Back to Top