വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതി ഉദ്ഘാടനം
താനാളൂരില്‍ നടന്ന വെളിച്ചം സംഗമവും അവാര്‍ഡ്ദാനവും വി അബ്ദുറഹ്മാന് എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.
താനാളൂര്‍: വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ താനാളൂര്‍ ശാഖ ആറാംഘട്ട പഠിതാക്കള്‍ക്കുള്ള അവാര്‍ഡ്ദാനവും ഏഴാംഘട്ട പ്രഖ്യാപനവും വി അബ്ദുറഹ്മാന് എം എല്‍ എ നിര്‍വഹിച്ചു. വി പി ആബിദ് റഹ്മാന് അധ്യക്ഷത വഹിച്ചു. അഫ്താഷ് ചാലിയം പ്രഭാഷണം നടത്തി. ജാഫര്‍ അഞ്ചുടി, എന്‍ കെ മജീദ്, എം അബ്ദുസമദ്, യു ദാവൂദ്, എന്‍ കെ റാഷിദ്, പി അദ്റു, യു നാസിഹ്, എം കമലാക്ഷി, യു നൗഫല്‍ പ്രസംഗിച്ചു.
