വിഭജന നിയമത്തെ തിരസ്കരിക്കുക: ഐ എസ് എം
ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ സമിതി തിരൂരില്‍ സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സംഗമം അഡ്വ. എന്‍ ശംസുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു
തിരൂര്‍: രാജ്യത്തെ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള സംഘപരിവാറിന്റെ വിഭജന നിയമത്തെ മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി തിരസ്കരിക്കണമെന്ന് ഐ എസ് എം പൗരാവകാശ സംരക്ഷണ സംഗമം ആവശ്യപ്പെട്ടു. മഹത്തായ ഇന്ത്യന്‍ സംസ്കാരത്തെ തകര്‍ക്കുകയും അതിലൂടെ ആര് എസ് എസ് ലക്ഷ്യംവെക്കുന്ന തീവ്ര ഹിന്ദുത്വ അജണ്ട നടപ്പാക്കാനും സാധാരണക്കാരനെ ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ ഉണ്ടായിട്ടും അതില്‍ നിന്നെല്ലാം ശ്രദ്ധ തിരിക്കാനുള്ള ശ്രമവുമാണ് ബി ജെ പി സര്‍ക്കാര്‍ നടത്തുന്നത്.
വിഭജന നിയമത്തിനെതിരെ തിരൂരില്‍ സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സംഗമം അഡ്വ. എന്‍ ശംസുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റാഫി കുന്നുംപുറം അധ്യക്ഷത വഹിച്ചു. വിവിധ യുവജന സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. ഫൈസല്‍ ബാബു, റിയാസ് പഴഞ്ഞി, പി ഷാജിത്ത്, മുജീബ് ഒട്ടുമ്മല്‍, എന്‍ കെ മുഹമ്മദ് സലീം, ശാക്കിര്‍ ഫൈസി കാളാട്, ജംഷീര്‍ നഹ, റിഹാസ് പുലാമന്തോള്‍, ഷാനവാസ് പറവന്നൂര്‍, ജലീല്‍ വൈരങ്കോട്, സഹീര്‍ വെട്ടം, റസീല്‍ ഹാറൂന്‍, തസ്ലീന കഴിപ്പുറം പ്രസംഗിച്ചു. റാലിക്ക് ഷരീഫ് കോട്ടക്കല്‍, യൂനുസ് മയ്യേരി, മജീദ് രണ്ടത്താണി, ഡോ. റജുല് ഷാനിസ്, ടി കെ എന്‍ ഹാരിസ്, യാസിര്‍ അറഫാത്ത് പറവണ്ണ, ഖയ്യും കുറ്റിപ്പുറം, ഹബീബ് നീരോല്‍പാലം, ഫാസില്‍ പുത്തൂര്‍ പള്ളിക്കല്‍ നേതൃത്വം നല്കി.
