24 Tuesday
December 2024
2024 December 24
1446 Joumada II 22

വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് നിയന്ത്രണം

കുവൈത്തില്‍ നഴ്‌സുമാര്‍, പ്രവാസി വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് പുതിയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കുന്നതിന് ആഭ്യന്തര മന്ത്രാ ലയം വിലക്ക് ഏ ര്‍പ്പെടുത്തി. രാജ്യത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്ന തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇതുസംബന്ധിച്ച് ഗതാഗത മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍സൈയംഘ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവരും ലൈസന്‍സിനു അപേക്ഷ സമര്‍പ്പിച്ചവരുമായ ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് പുതിയ നിയമം ബാധകമല്ല. എന്നാല്‍ നിലവില്‍ ലൈസന്‍സുള്ള നഴ്‌സുമാര്‍ അവ പുതുക്കുന്നതിന് ജോലിചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും ഇതേ തസ്തികയില്‍ ജോലി ചെയ്യുന്നവരാണെന്ന് തെൡയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണം.
വിദ്യാര്‍ഥികളുടെ ലൈസന്‍സ് പുതുക്കുന്നതിന് പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എഡ്യുക്കേഷന്‍ ആന്റ് ട്രെയ്‌നിംഗില്‍നിന്നും പഠിക്കുന്ന സര്‍വകലാശാലയില്‍ നിന്നുമുള്ള സാക്ഷ്യപത്രങ്ങള്‍ ഹജരാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Back to Top