വളവന്നൂരില്‍ ഐ എസ് എം പ്ലഷര്‍ ഹോം സമര്‍പ്പിച്ചു
ഐ എസ് എം പുത്തനത്താണി മണ്ഡലം നിര്‍മിച്ച പ്ലഷര്ഹോമിന്റെ താക്കോല്‍ കെ എന്‍ എം (മര്‍കസുദ്ദഅ്വ) ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി മഹല്ല് ഭാരവാഹിള്ക്ക് കൈമാറുന്നു.
കല്പകഞ്ചേരി: ‘തണലിലേക്ക് മാറാനല്ല തണലായ് മാറാനാണ് യൗവ്വനം’ പ്രമേയത്തില്‍ ഐ എസ് എം ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി പുത്തനത്താണി മണ്ഡലം ഐ എസ് എം വളവന്നൂര്‍ നെരാലയില്‍ നിര്‍മിച്ച പ്ലഷര്‍ഹോം സമര്‍പ്പിച്ചു. കെ എന്‍ എം ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി മഹല്ല് പ്രസിഡന്റ് ടി അബ്ദുല്‍ഖാദര്‍ സുല്ലമിക്ക് താക്കോല്‍ കൈമാറി. കെ എന്‍ എം ജില്ലാ പ്രസിഡന്റ് കെ അബ്ദുല്‍കരീം എഞ്ചിനീയര്‍ അധ്യക്ഷത വഹിച്ചു. കലാം ഒറ്റത്താണി പ്രഭാഷണം നടത്തി. കെ കുഞ്ഞിബാവ ഹാജി, എ പി റാഫി, ഷരീഫ് കോട്ടക്കല്‍, യൂനുസ് മയ്യേരി, എ കെ എം എ മജീദ്, ജലീല്‍ വൈരങ്കോട്, മജീദ് കണ്ണാടന്‍, യാസര്‍ മയ്യേരി, എന്‍ ഫയാസ്, ടി നിയാസ്, ഡോ. സി മുഹമ്മദ് അന്‍സാരി, ഷഫീഖ് പന്താവൂര്‍, ഹുസൈന് മാസ്റ്റര്‍ പ്രസംഗിച്ചു.
