15 Wednesday
July 2026
2026 July 15
1448 Mouharrem 29

വര്‍ഗീയതയെ പരാജയപ്പെടുത്താന്‍  മതേതര ശക്തികള്‍ ഒന്നിക്കണം: കെ എന്‍ എം 

ബത്തേരി:  മതേതരത്വത്തിനു വേണ്ടി ശബ്ദമുയര്‍ത്തുന്ന ചിന്തകരെയും എഴുത്തുകാരെയും വധിച്ചു കൊണ്ട്  പിന്നാക്ക ന്യൂനപക്ഷങ്ങളില്‍ ഭീതി വളര്‍ത്തുന്ന ഫാസിസ്റ്റ് വര്‍ഗീയ ശക്തികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണമെന്ന് ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി ആവശ്യപ്പെട്ടു. വയനാട് ജില്ലാ മുജാഹിദ് സംഗമത്തിന്റെ പ്രചാരണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയര്‍മാന്‍ സൈതലവി എഞ്ചിനിയര്‍ അധ്യക്ഷനായിരുന്നു. എസ്. അബ്ദുസ്സലീം, കെ പി മുഹമ്മദ്, മൊയ്തീന്‍ കുട്ടി മദനി, അമീര്‍ അന്‍സാരി പ്രസംഗിച്ചു.
Back to Top