15 Wednesday
July 2026
2026 July 15
1448 Mouharrem 29

വര്‍ഗീയതക്കെതിരെ ശ്രീലങ്കയോടൊപ്പം ഐ എസ് എം ഐക്യദാര്‍ഢ്യം

കൊണ്ടോട്ടി മണ്ഡലം ഐ എസ് എം സംഘടിപ്പിച്ച ‘വര്‍ഗീയതക്കെതിരെ ശ്രീലങ്കയോടൊപ്പം’ ഐക്യദാര്‍ഢ്യ സദസ്സ്
കൊണ്ടോട്ടി: ഇസ്‌ലാം ഭീകരവാദിത്തിനെതിരാണെന്നും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ശ്രീലങ്കന്‍ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ലോകം മാപ്പുനല്‍കില്ലെന്നും  ഐ എസ് എം കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഢൃ സംഗമം അഭിപ്രായപ്പെട്ടു. അബ്ദുല്ലക്കുട്ടി കൊളത്തൂര്‍, അബ്ദുല്‍ ബാസിത് തവനൂര്‍, മിന്‍സര്‍ അലി കരുവാങ്കല്ല്, സാലിം, ഹനീഫ് കൊട്ടപ്പുറം, അഷ്‌റഫ് വലിയപറമ്പ്,  നൗഫല്‍ പുളിക്കല്‍ തുടങ്ങിയവര്‍ ഐക്യ ദാര്‍ഢൃ സംഗമത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് തവനൂരില്‍ ഐ എസ് എം റീച്ച് പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ  ശാഖ, പ്രസിഡന്റ് സെക്രട്ടറി, ട്രഷറര്‍മാര്‍ക്ക് ‘ട്രിപ്പ്’ പരിശീലന പരിപാടി നടത്തി. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ല വൈസ് പ്രസിഡന്റ് ടി സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. നിസാര്‍ അലി വാഴക്കാട് അധ്യക്ഷത വഹിച്ചു. ഐ എസ് എം ജില്ലാ ട്രഷറര്‍ ലത്തീഫ് മംഗലശ്ശേരി, എം എസ് എം ജില്ലാ പ്രസിഡന്റ് ഡോ. ഉസാമ തൃപ്പനച്ചി, ഹബീബ് മൊറയൂര്‍, ശക്കീല്‍ ജുമാന്‍, നജീബ്, മുനീര്‍ ഐക്കരപ്പടി, സബീര്‍ അഹമ്മദ്, അനസ് പ്രസംഗിച്ചു
Back to Top