വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണം
കോഴിക്കോട്: വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ഐ എസ് എം ബേപ്പൂര്‍ മണ്ഡലം കൗണ്‍സില്‍ മീറ്റ് അഭിപ്രായപ്പെട്ടു. കൗണ്‍സില്‍ മീറ്റ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി കെ പി സക്കരിയ ഉദ്ഘാടനം ചെയ്തു. റാസിക്ക് നടുവട്ടം അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, അബ്ദു മങ്ങാട്ട്, സജീര്‍ മാറാട്, മിസ്ബാഹ് ഫാറൂഖി, റഹീഷ് നല്ലളം, ഫാദില്‍, ഫസീല നല്ലളം, റസാക്ക് അരീക്കാട് പ്രസംഗിച്ചു. ഭാരവാഹികള്‍: ഫാസിര്‍ നല്ലളം (പ്രസിഡന്റ്), റസാക്ക് അരീക്കാട് (സെക്രട്ടറി), സബീര്‍ മാത്തോട്ടം (ട്രഷറര്‍).