24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ലോക പഞ്ചഗുസ്തി ജേതാവിന്  കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ സ്വീകരണം നല്‍കി

മജിസിയ ബാനുവിന് കുവൈത്ത് ഇസ്‌ലാഹി സെന്ററിന്റെ ഉപഹാരം ഡോ. അമീര്‍ അഹ്മദ് കൈമാറുന്നു.
കുവൈത്ത്: റഷ്യയില്‍ നടന്ന ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ ഇന്ത്യയുടെ മജിസിയ ബാനുവിന് കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ യുവ വിഭാഗമായ ഫോക്കസ് ഇന്റര്‍നാഷണല്‍ സ്വീകരണം നല്‍കി. ഇസ്‌ലാമില്‍ സ്‌പോര്‍ട്‌സിന് വലിയ പരിഗണന നല്‍കിയെങ്കിലും സമൂഹത്തിലെ തെറ്റിദ്ധാരണ നിലനില്ക്കുന്നുണ്ട്. ഹിജാബ് ധരിക്കുന്നുവെന്നതിനാല്‍ തനിക്ക് സ്‌പോര്‍ട്‌സ് മേഖലയില്‍ നിരവധി പ്രതിസന്ധികളാണ് നേരിടേണ്ടി വരുന്നത്. മനക്കരുത്തും ജനപിന്തുണയുമാണ് തന്റെ വിജയത്തിന്റെ പിന്നിലെന്നും മജിസിയ ബാനു പറഞ്ഞു. ഡോ. അമീര്‍ അഹ്മദ് ഉപഹാരം നല്‍കി. ഐ ഐ സി ചെയര്‍മാന്‍ വി എ മൊയ്തുണ്ണി, ലുബ്‌ന അബ്ദുറഹ്മാന്‍, ഡോ. ലബീബ കൊയിലാണ്ടി, ഫിറോസ് ചുങ്കത്തറ, അബ്ദുറഹിമാന്‍, ഹംസ പയ്യനൂര്‍, അയ്യൂബ് ഖാന്‍, സയ്യിദ് അബ്ദുറഹിമാന്‍, അനസ് അഹമ്മദ് പ്രസംഗിച്ചു.
Back to Top