22 Sunday
December 2024
2024 December 22
1446 Joumada II 20

ലോകബാങ്ക് നോട്ടമിട്ട് ഇവന്‍കയും നിക്കി ഹാലിയും

യു എന്നിലെ മുന്‍ യു എസ് അംബാസഡര്‍ നിക്കി ഹാലി, യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക എന്നിവരില്‍ ഒരാളെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് യു എസ് നാമനിര്‍ദേശം ചെയ്യുമെന്ന് സൂചന.
ഫിനാഷ്യല്‍ ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ യു എസ് അധികൃതര്‍ തയാറായിട്ടില്ല. ലോകബാങ്ക് മേധാവിയായിരുന്ന ജിം യോങ് കിം രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. പദവിയില്‍ തുടരാന്‍ മൂന്നു വര്‍ഷംകൂടി അവശേഷിക്കെയാണ് കിം രാജിവെച്ചത്. കഴിഞ്ഞ മാസമാണ് യു എന്നിലെ യു എസ് അംബാസഡര്‍ സ്ഥാനം നിക്കി ഹാലി രാജിവെച്ചത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് അംഗത്തെ കണ്ടെത്താന്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായും യു എസ് വ്യക്തമാക്കിയിട്ടുണ്ട്. ലോകബാങ്കിലെ ഏറ്റവും വലിയ ഓഹരി ഉടമ യു എസാണ്. അടുത്ത മാസം മുതല്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള അപേക്ഷ സ്വീകരിക്കുമെന്ന് ലോകബാങ്ക് വ്യക്തമാക്കി.

Back to Top