7 Saturday
March 2026
2026 March 7
1447 Ramadân 18

ലീഫ് മണ്ഡലം നേതൃശില്‍പശാലക്ക്  മലപ്പുറം ഈസ്റ്റ് ജില്ലയില്‍ തുടക്കമായി

ലീഫ് മണ്ഡലം ശില്‍പശാലയുടെ മലപ്പുറം ഈസ്റ്റ് ജില്ലാ ഉദ്ഘാടനം എടവണ്ണയില്‍ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി നിര്‍വഹിക്കുന്നു.
എടവണ്ണ: ആത്മീയ ചൂഷണത്തിന്റെ കെടുതികളില്‍ നിന്നു വിശ്വാസികളെ രക്ഷപ്പെടുത്താന്‍ മതനേതൃത്വങ്ങള്‍ ശ്രദ്ധിക്കണമെന്ന് എടവണ്ണയില്‍ നടന്ന കെ എന്‍ എം മണ്ഡലം നേതൃശില്‍പശാല -ലീഫ്- ജില്ല തല ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ അബ്ദുല്‍അസീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അലി മദനി മൊറയൂര്‍, പി സുഹൈല്‍ സാബിര്‍, ജില്ല പ്രസിഡന്റ് അലി പത്തനാപുരം, എം എസ് എം സംസ്ഥാന സെക്രട്ടറി നബീല്‍ പാലത്ത്, അബ്ദുല്‍അസീസ് മദനി, വി സി സക്കീര്‍ ഹുസൈന്‍, പി കെ ജാഫറലി, വി പി അഹമ്മദ് കുട്ടി, അന്‍സാര്‍ ഒതായി, പി കെ നജ്മുദ്ദീന്‍ പ്രസംഗിച്ചു.
Back to Top