11 Tuesday
March 2025
2025 March 11
1446 Ramadân 11

ലഹരിമുക്ത സമൂഹത്തിന് സ്ത്രീ ശാക്തീകരണം അനിവാര്യം


കണ്ണൂര്‍: ലഹരിമുക്ത സമൂഹത്തിന് സ്ത്രീ ശാക്തീകരണം ഉണ്ടാകണമെന്ന് തായത്തെരു റോഡ് സലഫി ദഅവ സെന്ററില്‍ ചേര്‍ന്ന എം ജി എം ജില്ലാ കൗണ്‍സില്‍ സമ്മേളനം ആവശ്യപ്പെട്ടു. കുടുംബ സമാധാനം തകര്‍ക്കുന്ന മദ്യം, ലഹരി വസ്തുക്കളുടെ ഉപയോഗമില്ലാതാക്കാനുള്ള ബോധവത്ക്കരണം സ്ത്രീ സമൂഹം ഏറ്റെടുക്കണം. വിവാഹധൂര്‍ത്തിനും ആര്‍ഭാടത്തിനുമെതിരെ സ്ത്രീകളാണ് മുന്നിട്ടിറങ്ങേണ്ടത്. സൈബര്‍ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ മൊബൈല്‍ ഉപയോഗത്തില്‍ ബോധവത്കരണം നടത്തണമെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വാരിയ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ ശബീന അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി സി ടി ആയിഷ, ട്രഷറര്‍ റുക്‌സാന വാഴക്കാട്, വൈസ് പ്രസിഡന്റ് ജുവൈരിയ്യ അന്‍വാരിയ്യ, സെക്രട്ടറി മറിയം അന്‍വാരിയ്യ, ജില്ലാ സെക്രട്ടറി കെ പി ഹസീന പ്രസംഗിച്ചു.

Back to Top