15 Wednesday
July 2026
2026 July 15
1448 Mouharrem 29

റീച്ച് ഫെയ്‌സ് 2ന് തുടക്കമായി

ഐ എസ് എം റീച്ച് ഫെയ്‌സ് 2 സംസ്ഥാന തല ഉദ്ഘാടനം പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി നിര്‍വഹിക്കുന്നു.

കോഴിക്കോട്: സംഘടനാ ശാക്തീകരണം ലക്ഷ്യം വെച്ച് ഐ എസ് എം സംസ്ഥാന സമിതി നടത്തുന്ന മണ്ഡലം സന്ദര്‍ശന പരിപാടിയായ റീച്ച് ആരംഭിച്ചു. ബേപ്പൂര്‍ മണ്ഡലത്തില്‍ നടന്ന സംസ്ഥാന തല ഉദ്ഘാടനം പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി നിര്‍വഹിച്ചു.
മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ എല്ലാ മണ്ഡലങ്ങളിലും സന്ദര്‍ശന പരിപാടി നടത്തും. നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഘടനാ പാഠശാലയാണ് റീച്ച് ഫെയ്‌സ് 2. നേരത്തെ ജില്ലകളുടെ ശാക്തീകരണത്തിന്റെ ഭാഗമായി നടത്തിയ റീച്ചിന്റെ തുടര്‍ച്ചയാണിത്.
ഡോ. അന്‍വര്‍ സാദത്ത്, അബ്ദുസ്സലാം മുട്ടില്‍, യൂനുസ് നരിക്കുനി, ജലീല്‍ മദനി വയനാട്, അഫ്താഷ് ചാലിയം, റഫീഖ് നല്ലളം, സര്‍ഫറാസ് സിവില്‍, ഷനൂബ് ഒളവണ്ണ, അബ്ദുസ്സലാം ഒളവണ്ണ, അബ്ദു മങ്ങാട്ട്, ഷെമീര്‍ ഉള്ളിശ്ശേരികുന്ന്, അബ്ദുല്‍ വഹാബ് മാത്തോട്ടം, മഹ്‌റൂഫ് അരക്കിണര്‍, അഫീഫ് റഹിമാന്‍ ബസാര്‍, മിസ്ബാഹ് മാത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.

Back to Top