9 Saturday
August 2025
2025 August 9
1447 Safar 14

റിപ്പബ്ലിക് ദിനത്തില്‍ 30 അമേരിക്കന്‍ നഗരങ്ങളില്‍ പ്രതിഷേധം

ഇന്ത്യയുടെ 71ാം റിപ്പബ്ലിക് ദിനത്തില്‍ അമേരിക്കയിലെ 31 നഗരങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായ പ്രതിഷേധ പരിപാടികള്‍ അരങ്ങേറി.
സിഎഎ-എന്‍ആര്‍സി വിരുദ്ധ ബാനറുകളും മുദ്രാവാക്യങ്ങളുമായി നിരവധി ഇന്ത്യക്കാര്‍ അണിനിരന്ന മാര്‍ച്ചുകളും ധര്‍ണകളും സമാധാനപരമായിരുന്നു. പ്രധാനമന്ത്രി മോദിക്കെതിരെ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാര്‍ സിഎഎയും എന്‍ആര്‍സിയും മതേതര ഇന്ത്യയെ അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടി. അതേസമയം സിഎഎ-എന്‍ആര്‍സി അനുകൂല പരിപാടികളും നടന്നു. അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ ഇന്ത്യ സംരക്ഷിക്കും; സിഎഎ ഇന്ത്യന്‍ പൗരന്മാരെ ബാധിക്കില്ല തുടങ്ങിയ ബാനറുകള്‍ അവരും ഉയര്‍ത്തി.
ന്യൂയോര്‍ക്ക്, ചിക്കാഗോ, ഹുസ്റ്റണ്‍, അറ്റ്‌ലാ ന്റ, സാന്‍ ഫ്രാന്‍സിസ് കോ എന്നിവിടങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളും വാഷിംഗ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസിക്ക് മുന്നിലുമാണ് പ്രതിഷേധ പരിപാടികള്‍ അരങ്ങേറിയത്. ഏറ്റവുമധികം ആളുകള്‍ അണിനിരന്ന ചിക്കാഗോയില്‍ പ്രതിഷേധക്കാര്‍ മനുഷ്യച്ചങ്ങലയും തീര്‍ത്തു. സിഎഎ-എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോ ഴും മോദി സര്‍ക്കാറിന്റെ വര്‍ഗീയ-ഫാഷിസ്റ്റ് അജണ്ടക്കെതിരെ സ്ത്രീകള്‍ കൂട്ടമായി തെരുവിലേക്കിറങ്ങുന്നതാണ് ഇന്ത്യയില്‍ കാണുന്നതെന്ന് വാഷിംഗ്ടണ്‍ ഡിസിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത മാഗ്‌സസെ ജേതാവ് സന്ദീപ് പാണ്ഡെ പറഞ്ഞു. `

Back to Top