8 Tuesday
July 2025
2025 July 8
1447 Mouharrem 12

രാഷ്ട്രീയ പരസ്യങ്ങള്‍ നിര്‍ത്തില്ലെന്ന് ഫേസ്ബുക്ക്

രാഷ്ട്രീയ പരസ്യങ്ങള്‍ നിരോധിക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശ്യമില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. സ്ഥാനാര്‍ഥികള്‍ക്കും വിവിധ ഗ്രൂപ്പുകള്‍ക്കും പരസ്യം അവരുടെ അഭിപ്രായപ്രകടനത്തില്‍ പ്രധാനമാണ്.
ജനാധിപത്യത്തില്‍ സ്വകാര്യ കമ്പനികള്‍ രാഷ്ട്രീയക്കാരേയോ വാര്‍ത്തയോ സെന്‍സര്‍ ചെയ്യുന്നത് ശരിയല്ലെന്നാണ് കരുതുന്നതെന്ന് ഫേസ്ബുക്ക് സി ഇ ഒ മാര്‍ക് സക്കര്‍ബര്‍ഗ് പറഞ്ഞു. ഇത്തരം പരസ്യങ്ങള്‍ വരുമാനം ലക്ഷ്യമിട്ടുള്ളവയല്ല. ഇത് താരതമ്യേന ചെറിയ വരുമാനമാണ് നല്‍കുന്നത്. അടുത്ത വര്‍ഷത്തേക്കുള്ള വരുമാന കണക്കില്‍ ദശാംശം അഞ്ചി ല്‍ താഴെയാണ് ഇത്തരം പരസ്യങ്ങള്‍ തങ്ങള്‍ക്ക് നല്‍കുക.
ഫേസ്ബു ക്കി ലെ പരസ്യങ്ങള്‍ മറ്റേത് ഇടങ്ങളിലുള്ളതിനേക്കാളും സുതാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തില്‍ ഫേസ്ബുക്കിന് 280 കോടി ഉപഭോക്താക്കളുണ്ട്. ഈ വര്‍ഷം സെപ്റ്റംബ ര്‍ പാദത്തില്‍ ഫേസ്ബുക്കിന്റെ വരുമാനം 1760 കോടി യു എസ് ഡോളറാണ്.
മറ്റൊരു ജനപ്രിയ സമൂഹ മാധ്യമമായ ട്വിറ്റര്‍ നവംബര്‍ 22 മുതല്‍ ആഗോളതലത്തി ല്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നിര്‍ത്തുകയാണ്. ഈ പശ്ചാത്തലത്തില്‍ സക്കര്‍ ബര്‍ഗിന്റെ പ്രഖ്യാപനത്തിന് ഏറെ പ്രാധാന്യമുണ്ട്.

Back to Top