രാജ്യസുരക്ഷക്കും സമാധാനത്തിനുമായി ഹാജിമാര്‍ പ്രാര്‍ഥിക്കണം: കോഴിക്കോട് ഖാദി
കാലിക്കറ്റ് ഹജ്ജ് സര്‍വീസ് ഫോറം കോഴിക്കോട്ട് സംഘടിപ്പിച്ച ക്യാമ്പ് കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനുമായി ഹാജിമാര്‍ വിശുദ്ധ ഭൂമിയില്‍ വെച്ച് പ്രാര്‍ഥിക്കണമെന്നും വിഭാഗീയതകള്‍ക്കതീതമായി മതേതരത്വത്തിന്റെ സംരക്ഷണത്തിനായി എല്ലാവരും കൈകോര്‍ക്കണമെന്നും കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു. കെ എന്‍ എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള കാലിക്കറ്റ് ഹജ്ജ് സര്‍വീസ് ഫോറം കോഴിക്കോട്ട് സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൃദയ വിശുദ്ധിയാണ് ഹജ്ജിലൂടെ കാംക്ഷിക്കുന്നതെന്നും ഹജ്ജിനുള്ള ഒരുക്കത്തില്‍ തന്നെ ഈ വിശുദ്ധി ആര്‍ജിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് ഹജ്ജ് സര്‍വീസ് ഫോറം ചെയര്‍മാന്‍ അഡ്വ. പി മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ഡോ. മുഹമ്മദ് ഷാന്‍, ടി പി ഹുസൈന്‍ കോയ ക്ലാസ്സെടുത്തു. എം എസ് എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എഞ്ചിനീയര്‍ മമ്മദ്‌കോയ, പി ടി അബ്ദുല്‍ മജീദ് സുല്ലമി, അബ്ദുറശീദ് മടവൂര്‍, പി സി അബ്ദുറഹിമാന്‍, ശുക്കൂര്‍ കോണിക്കല്‍, എന്‍ ടി അബ്ദുറഹിമാന്‍, അക്ബര്‍ കാരപ്പറമ്പ്, കുഞ്ഞിക്കോയ ഒളവണ്ണ, മുഹമ്മദലി കൊളത്തറ, ഫൈസല്‍ ഇയ്യക്കാട്, മഹ്ബൂബ് ഇടിയങ്ങര പ്രസംഗിച്ചു.
