രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും നീതിയും നിര്‍ഭയത്വവും പ്രദാനം ചെയ്യണം: ഐ എസ് എം
ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി വൈലത്തൂരില്‍ സംഘടിപ്പിച്ച യുവജാഗ്രത സദസ്സ് പൊന്‍മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബൈര്‍ എളയോടത്ത് ഉദ്ഘാടനം ചെയ്യുന്നു.
തിരൂര്‍: രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും നീതിയും നിര്‍ഭയത്വവും പ്രദാനം ചെയ്യാന്‍ രാഷ്ട്രം ഭരിക്കുന്നവര്‍ തയ്യാറാവണമെന്ന് ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച യുവജാഗ്രത സദസ്സ് ആവശ്യപ്പെട്ടു. രാജ്യത്തെ കോടിക്കണക്കായ ജനങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ട പൗരത്വഭേദഗതി നിയമവും എന്‍ ആര്‍ സി, എന്‍ പി ആര്‍ നടപടി ക്രമങ്ങളും പിന്‍വലിക്കണം. ‘രാഷ്ട്രം, നീതി, നിര്‍ഭയത്വം’ പ്രമേയത്തില്‍ വൈലത്തൂരില്‍ സംഘടിപ്പിച്ച യുവ ജാഗ്രത പൊന്‍മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബൈര്‍ ഇളയോടത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റാഫി കുന്നുംപുറം അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, ആസിഫലി കണ്ണൂര്‍, റിഹാസ് പുലാമന്തോള്‍ പ്രഭാഷണം നടത്തി. അബ്ദുല്‍കരീം എഞ്ചിനീയര്‍, പി മൂസക്കുട്ടി മദനി, പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി, ജലീല്‍ വൈരങ്കോട്, ഷാനവാസ് പറവന്നൂര്‍, ഷരീഫ് കോട്ടക്കല്‍, യൂനുസ് മയ്യേരി, ടി കെ എന്‍ നാസര്‍, മജിദ് രണ്ടത്താണി, ഖയ്യും കുറ്റിപ്പുറം, അറഫാത്ത് പറവണ്ണ, ടി കെ എന്‍ ഹാരിസ് പ്രസംഗിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഇശല്‍ സമരത്തിന് ഫൈസല്‍ കന്‍മനവും ജാബിര്‍ സുലൈമാനിയും നേതൃത്വം നല്‍കി.
`