6 Friday
March 2026
2026 March 6
1447 Ramadân 17

രാജ്യത്തിന്റെ പൈതൃകം നിലനിര്‍ത്തണം: എം എസ് എം ടീന്‍ ടോക്ക്

മലപ്പുറം വെസ്റ്റ് ജില്ല എം എസ് എം, എം ജി എം സ്റ്റുഡന്റ് വിങ് സമിതികള്‍ കോട്ടക്കല്‍ സി എച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ടീന്‍ ടോക്ക് ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.

കോട്ടക്കല്‍: ചരിത്രത്തിന്റെ ഗഹനമായ പഠനത്തിലൂടെ രാജ്യത്തിന്റെ ചരിത്രത്തെ മാറ്റിയെഴുതാനുള്ള ശ്രമങ്ങളെ ചെറുക്കുകയും ഭാരതത്തിന്റെ പൈതൃകത്തെ നിലനിര്‍ത്തുന്നതിന് പരിശ്രമിക്കുകയും വേണമെന്ന് മലപ്പുറം വെസ്റ്റ് ജില്ലയിലെ എം എസ് എം, എം ജി എം സ്റ്റുഡന്റ് വിങ് സമിതികള്‍ കോട്ടക്കല്‍ സി എച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ടീന്‍ ടോക്ക് ആവശ്യപെട്ടു. സമ്മേളനം ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ശുഫൈന തിരൂരങ്ങാടി അധ്യക്ഷത വഹിച്ചു. പെണ്‍കുട്ടികള്‍ക്ക് മാത്രമായി സംഘടിപ്പിച്ച കൗമാര സംഗമത്തില്‍ കുടുംബം, ആരോഗ്യം, ക്യാമ്പസ്, ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി. സമ്മേളനത്തില്‍ ബുഷ്‌റ നജാത്തിയ, നബീല്‍ പാലത്ത്, ജാബിര്‍ അമാനി, സജ്ജാദ് ഫാറൂഖി ആലുവ എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. പി മൂസക്കുട്ടി മദനി, ശരീഫ് കോട്ടക്കല്‍, സഹീര്‍ വെട്ടം, അഹ്മദ്, പി കെ അഷ്‌റഫ് കുഴിപ്പുറം, പി കെ മജീദ്, റസിയാബി ടീച്ചര്‍, തസ്‌ലീന കുഴിപ്പുറം, ഫാസില്‍ പുത്തൂര്‍ പള്ളിക്കല്‍, നൗഫല്‍ പറവന്നൂര്‍, നുഫൈല്‍ തിരൂരങ്ങാടി, ഷറഫിയ ചേളാരി, നിഹ്‌ല രണ്ടത്താണി, നാജിയ തിരൂര്‍, തന്‍വീറ നൗഫല്‍, നജ്‌ല രണ്ടത്താണി, മുബീന തിരൂര്‍, അഷ്ഹറ, സഫ താനാളൂര്‍, ഷിഫ്‌ന രണ്ടത്താണി, കാമില ഫുദൈല, സഹ്‌ല തൃത്താല പ്രസംഗിച്ചു.

Back to Top