7 Saturday
March 2026
2026 March 7
1447 Ramadân 18

യൂറോപ്പിലെ എല്ലാ ഭാഷയിലും  ഖുര്‍ആന്‍ പരിഭാഷ തയ്യാറാക്കി  പ്രചരിപ്പിക്കും: ഡോ. സബ്രീന ലെ

തവാസുല്‍ ഡയറക്ടറും ഇറ്റാലിയന്‍ എഴുത്തുകാരിയുമായ ഡോ. സബ്രീന ലെയ്ക്കുള്ള കുവൈത്ത് ഇസ്‌ലാഹി സെന്ററിന്റെ ഉപഹാരം ചെയര്‍മാന്‍ വി എ മൊയ്തുണ്ണി സമ്മാനിക്കുന്നു.
കുവൈത്ത്: വിശുദ്ധ ഖുര്‍ആനിന്റെ പരിഭാഷ യൂറോപ്പിലെ മുഴുവന്‍ ഭാഷകളിലും തയ്യാറാക്കി എല്ലാ ജനങ്ങളിലേക്കും എത്തിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് യൂറോപ്യന്‍ മുസ്‌ലിം പണ്ഡിതയും തവാസുല്‍ ഡയറക്ടറും ഇറ്റാലിയന്‍ എഴുത്തുകാരിയുമായ ഡോ. സബ്രീന ലെ പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനത്തിന് കുവൈത്തിലെത്തിയ ഡോ. സബ്രീനയ്ക്ക് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സ്വീകരണം നല്‍കി. അല്ലാമ യൂസുഫ് അലിയുടെ ഖുര്‍ആന്‍ വ്യാഖ്യാനം ഡോ. സബ്രീന ലെ ഇറ്റാലിയന്‍ ഭാഷയിലേക്ക് മൊഴിമാറ്റം തയ്യാറാക്കിയിട്ടുണ്ട്.  ഡോ. സബ്രീന ലെക്ക് ഐ ഐ സിയുടെ ഉപഹാരം ചെയര്‍മാന്‍ വി എ മൊയ്തുണ്ണി സമ്മാനിച്ചു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സെക്രട്ടറി ഫൈസല്‍ നന്മണ്ട പ്രഭാഷണം നടത്തി. ഐ ഐ സി പ്രസിഡന്റ് ഇബ്‌റാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സിദ്ദീഖ് മദനി, എം ഇ എസ് പ്രസിഡന്റ് സാദിഖ് അലി, കെ ഐ ജി സെക്രട്ടറി ഫിറോസ്, അന്‍വര്‍ സാദത്ത്, മുഹമ്മദ് ബേബി, ഫിറോസ് ചുങ്കത്തറ, അയ്യൂബ് ഖാന്‍, ലുബ്‌ന അബ്ദുറഹിമാന്‍, ഫാത്തിമ്മ ബേബി പ്രസംഗിച്ചു.
Back to Top