യൂണിവേഴ്സിറ്റി മണ്ഡലം ഇസ്ലാഹീ കുടുംബ സംഗമം
യൂണിവേഴ്സിറ്റി മണ്ഡലം കെ എന്‍ എം സംഘടിപ്പിച്ച ഇസ്ലാഹി കുടുംബസംഗമം സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു. തേഞ്ഞിപ്പലം: യൂണിവേഴ്സിറ്റി മണ്ഡലം കെ എന്‍ എം (മര്‍കസുദ്ദഅ്വ) കമ്മിറ്റി ചേളാരിയില്‍ സംഘടിപ്പിച്ച ഇസ്ലാഹീ കുടുംബ സംഗമം സംസ്ഥാന ജന.സെക്രട്ടറി സി പി ഉമ്മര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ആദര്‍ശത്തിലൂന്നിയ കുടുംബ വ്യവസ്ഥയിലൂടെ മാത്രമേ സംശുദ്ധമായ ജീവിതം നയിക്കാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. അബ്ദുസ്സലാം മുട്ടില്‍, അബ്ബാസ് സുല്ലമി പൂനൂര്, അലി മദനി മൊറയൂര്‍, ഹംസ അഞ്ചുമുക്കില്‍, അബ്ദുല്‍ അസീസ് സ്വലാഹി പ്രഭാഷണം നടത്തി. എ ടി ഹസന് മദനി, സുലൈമാന്‍ ചെനക്കലങ്ങാടി, ഹബീബ് നീരോല്‍പാലം, അബ്ദുല്‍കലാം ആലുങ്ങല്‍, ഉബൈദുല്ല, റിയാസ് ആലുങ്ങല്‍, ഷറഫിയ്യ, ഇംറാന്‍ കരുമരക്കാട് പ്രസംഗിച്ചു
