30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

യുവകര്‍മശേഷി നവകേരള നിര്‍മിതിക്ക് പ്രയോജനപ്പെടുത്തണം: ഐ എസ് എം

 

കൊയിലാണ്ടിയില്‍ നടന്ന ഐ എസ് എം സന്നദ്ധ സേവക സംഗമം കെ ദാസന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി: യുവാക്കളുടെ കര്‍മശേഷി നവകേരള നിര്‍മിതിക്ക് പ്രയോജനപ്പെടുത്താന്‍ സാമൂഹ്യ സംഘടനകള്‍ യോജിച്ച അജണ്ടകള്‍ തയ്യാറാക്കമമെന്ന് കൊയിലാണ്ടിയില്‍ നടന്ന ഐ എസ് എം സന്നദ്ധ സേവക സംഗമം അഭിപ്രായപ്പെട്ടു. പ്രളയ കാലത്ത് യുവസമൂഹം തീര്‍ത്ത സമര്‍പ്പണത്തിന്റെയും സേവനത്തിന്റെയും മാതൃക തുടര്‍ന്നും നിലനിര്‍ത്തേണ്ടതുണ്ട്. നവ കേരള സൃഷ്ടിക്കായി സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ അനിവാര്യമാണ്. ഇത് തയ്യാറാക്കാര്‍ കേരളത്തിലെ യുവജനങ്ങളുടെയും കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധരുടെയും സഹായം തേടണം. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനും നടപടി വേണം. ദീര്‍ഘവീക്ഷണത്തോടെയും ആസൂത്രിതമായും പദ്ധതിയൊരുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണമെന്നും സംഗമം അഭിപ്രായപ്പെട്ടു. കെ ദാസന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഫൈസല്‍ നന്മണ്ട അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി,  എം അഹമ്മദ് കുട്ടി മദനി, കെ പി ഖാലിദ്, ഇസ്മായില്‍ കരിയാട്, അബ്ദുല്‍ജലീല്‍ മദനി വയനാട്, എം എസ് എം സംസ്ഥാന ജന.സെക്രട്ടറി ഹാസില്‍ മുട്ടില്‍, അബ്ദുറശീദ് ഉഗ്രപുരം, ഡോ. അബ്ദുല്ല പ്രസംഗിച്ചു.

Back to Top