4 Thursday
December 2025
2025 December 4
1447 Joumada II 13

യഹ്‌യ സിന്‍വാര്‍ ഹനിയ്യയുടെ പിന്‍ഗാമി


ഡോ. ഇസ്മാഈല്‍ ഹനിയ്യയുടെ പിന്‍ഗാമിയായി ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയെ നയിക്കുന്നതിന് യഹ്‌യ സിന്‍വാറിനെ തിരഞ്ഞെടുത്തതായി ഹമാസ്. 61-കാരനായ സിന്‍വാര്‍ 2023 ഒക്ടോബര്‍ 7ന് നടന്ന തൂഫാനുല്‍ അഖ്‌സയുടെ മുഖ്യ സൂത്രധാരന്മാരിലൊരാളായി കരുതപ്പെടുന്നു. നിലവില്‍ ഗസ്സാ മുനമ്പിലെ ഹമാസ് നേതാവായ സിന്‍വാറിനെ നേതാവാക്കുക വഴി ഗസ്സയെ ഹമാസിന്റെയും ചെറുത്തുനില്‍പിന്റെയും കേന്ദ്രമാക്കുന്ന പുതിയ ഘട്ടത്തെ കുറിച്ച സൂചനകള്‍ വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്. അതോടൊപ്പം പത്തു മാസം നീണ്ട അതിക്രമങ്ങളും നരഹത്യയും ഗസ്സയുടെ നിശ്ചയദാര്‍ഢ്യത്തെയോ ഹമാസിന്റെ കെട്ടുറപ്പിനെയോ ഒരര്‍ഥത്തിലും ബാധിച്ചിട്ടില്ല എന്നുകൂടിയാണ് പുതിയ തീരുമാനം വ്യക്തമാക്കുന്നത്. ഇസ്രായേലിന്റെ പേടിസ്വപ്‌നങ്ങളിലൊന്നാണ് യഹ്‌യ സിന്‍വാര്‍. അധിനിവേശവിരുദ്ധ നീക്കങ്ങള്‍ക്കു പിന്നിലെ തന്ത്രശാലിയായ കളിക്കാരന്‍ എന്നാണ് ഇസ്രായേലി നയതന്ത്രജ്ഞര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

Back to Top