27 Saturday
July 2024
2024 July 27
1446 Mouharrem 20

മോദി-ഷാ കൂട്ടുകെട്ട് രാജ്യത്തെ വിഭജിക്കുന്നു – അബ്ദുല്‍ഹലീം മലപ്പുറം

ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയില്‍ ഒരു അദൃശ്യമായ വിഭജനമാണ് കേന്ദ്രം ഈ നിയമത്തിലൂടെ നടപ്പാക്കുന്നതെന്ന് തങ്ങളുടെ പഴയ കൂട്ടുകക്ഷിയായ ശിവസേന വരെ കുറ്റപ്പെടുത്തുകയുണ്ടായി. ഹിന്ദുക്കള്‍ക്ക് ഹിന്ദുസ്ഥാന്‍ അല്ലാതെ മറ്റു രാജ്യമില്ലെന്നത് ശരിയാണ്. പക്ഷേ, അനധികൃത കുടിയേ റ്റക്കാരില്‍നിന്ന് ഹിന്ദുക്കളെ മാത്രം സ്വീകരിക്കുന്നത് രാജ്യ ത്തെ വര്‍ഗീയ കലാപത്തിലേക്ക് നയിക്കുമെന്നും ശിവസേന പറയുന്നു.
ബി ജെ പി അവകാശപ്പെടുന്നതുപോലെ രാജ്യം മുവുവന്‍ സന്തോഷത്തോടെയല്ല ഈ ബില്ലിനെ സ്വീകരിച്ചത്. സന്തോഷത്തോടെയാണ് സ്വീകരിച്ചിരുന്നതെങ്കില്‍ എന്തുകൊണ്ടാണ് പ്രതിഷേധങ്ങള്‍ ഉയരുന്നത്.
ഈ നിയമത്തിന്റെ പ്രധാനപ്പെട്ട കാര്യം ഇത് മതത്തെ മാനദണ്ഡമായി രൂപപ്പെടുത്തിയതാണ് എന്നതാണ്. അതാ യത് ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമല്ലാതായി മാറിയിരിക്കുന്നുവെന്നര്‍ഥം. മതനിരപേക്ഷ രാഷ്ട്രത്തില്‍ ഒരിക്കലും പൗരത്വത്തിന്റെ മാനദണ്ഡം മതമായിരിക്കില്ല. ഇന്ത്യയുടെ ഭരണഘടന പൗരത്വത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. അതിലെവിടെയും മതം മാനദണ്ഡമാക്കുന്നില്ല. ഭരണഘടനയുടെ അടിസ്ഥാനത്തില്‍ 1955-ല്‍ പാസ്സാക്കിയ പൗരത്വ നിയമത്തിലും പൗരത്വത്തിനുള്ള മാനദണ്ഡം മതമായി വരുന്നില്ല.
യഥാര്‍ഥത്തില്‍ ഈ നിയമത്തോടു കൂടി ഇന്ത്യ മതനിരപേക്ഷ രാഷ്ട്രത്തില്‍ നിന്നു മാറി മതാധിഷ്ഠിത രാഷ്ട്രത്തിലേക്കുള്ള മാറ്റത്തിലേക്ക് തിരിയുന്നുണ്ട്. ഈ പൗരത്വ നിയമം ഭരണഘടനയുടെ എല്ലാ അന്തസ്സത്തക്കും എതിരാണ്.
ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 14 നിയമത്തിനു മുന്നില്‍ എല്ലാവരുടെ തുല്യതയും തുല്യ നിയമസംരക്ഷണവും ഉറപ്പുനനല്‍കുന്നു. ആര്‍ട്ടിക്ക്ള്‍ 15 മതം, ജാതി, ലിംഗവ്യത്യാസം എന്നിവയില്‍ വിവേചനം പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്നു. നിലവിടെ ഭേദഗതി നിയമത്തിലൂടെ ഇത് രണ്ടിനെയും അട്ടിമറിച്ചിരിക്കുന്നു. ഇതിനെ സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ കേന്ദ്രത്തിനോ അമിത് ഷാക്കോ സംഘപരിവാറിനെ കഴിയുന്നില്ല. യഥാര്‍ഥത്തില്‍ ജനങ്ങളെ കബളിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x