22 Sunday
December 2024
2024 December 22
1446 Joumada II 20

മുസ്‌ലിംകള്‍ക്കെതിരെയുള്ള ആക്രമണത്തില്‍ ആശങ്കയറിയിച്ച് ബ്രിട്ടീഷ് മന്ത്രി

മുസ്‌ലിംകള്‍ക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ ആശങ്കയറിയിച്ച് ബ്രിട്ടീഷ് കാവല്‍ മന്ത്രിസഭയിലെ അംഗം. ലേബര്‍ പാര്‍ട്ടി നേതാവ് ജൊനാഥന്‍ അഷ്വാര്‍ത് ആണ് ആശങ്കയറിയിച്ച് ബ്രിട്ടീഷ് വിദേശകാര്യ കോമണ്‍വെല്‍ത്ത് മന്ത്രാലയത്തിലെ സീനിയര്‍ കാബിനറ്റ് മന്ത്രിക്ക് കത്തയച്ചത്. ഇന്ത്യന്‍ വംശജര്‍ കൂടുതലുള്ള ലെയിസെസ്റ്റര്‍ സൗത്തിലെ എം പിയാണ് ഇദ്ദേഹം.
ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് അങ്ങേയറ്റം ആശങ്കപ്പെടേണ്ട സാഹചര്യമാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ ഇക്കാര്യത്തി ല്‍ ഇടപെടണം. ഇന്ത്യന്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ല. വര്‍ഗീയ ആക്രമണങ്ങളും കൊലപാതകങ്ങളും വിവേചനങ്ങളും നടക്കുകയാണ്. മതപരമായ വിശ്വാസങ്ങള്‍ക്കുള്ള അവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുന്നുവെന്ന് ജൊനാഥന്‍ അഷ്വാര്‍ത് കത്തില്‍ പറഞ്ഞു.
 തന്റെ മണ്ഡലത്തിലെ മുസ്‌ലിംകള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ ഇക്കാര്യത്തില്‍ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനവിഭാഗങ്ങളുടെ മനുഷ്യാവകാശ സംരക്ഷണത്തിനും മതപരമായ വിവേചനങ്ങള്‍ ഇല്ലാതാക്കാനും ഇടപെടുമെന്ന് ബ്രിട്ടീഷ് ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫിസ് മറുപടിയായി അറിയിച്ചു.
Back to Top