30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഐ എസ് എം ഫണ്ട് കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഐ എസ് എം സമാഹരിച്ച തുകയുടെ ആദ്യഗഡു കെ എന്‍ എം മര്‍കസുദ്ദഅ്‌വ പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീലിന് കൈമാറുന്നു.
കോഴിക്കോട്: പ്രളയ ബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രി സ്വരൂപിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് ഐ എസ് എം സംസ്ഥാന കമ്മിറ്റി സമാഹരിച്ച തുകയുടെ ആദ്യ ഗഡു കൈമാറി. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീലിനാണ് തുക കൈമാറിയത്.
കേരളത്തെ ബാധിച്ച മഴക്കെടുതിയില്‍ നിന്ന് പുതിയ കേരളത്തെ സുസജ്ജമാക്കിയെടുക്കുന്നതിനും പ്രളയ ദുരന്തങ്ങളില്‍ അകപ്പെട്ടവര്‍ക്ക് ആശ്വാസമേകുന്നതിനുമായി വിപുലമായ പാക്കേജിന് ഐ എസ് എം സംസ്ഥാന തലത്തില്‍ രൂപം നല്‍കിയിട്ടുണ്ട്. ആലപ്പുഴ, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഇതിനകം മര്‍കസുദ്ദഅ്‌വ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദുരിത നിവാരണ കര്‍മസേനയുടെ ആയിരത്തിലധികം പ്രവര്‍ത്തകര്‍ ശുചീകരണ- സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ ദിവസങ്ങളോളം സജീവമായി രംഗത്തുണ്ടായിരുന്നു. ആഗസ്ത് 15-ന് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച സാന്ത്വന ദുരിത നിവാരണ ഫണ്ട് ശേഖരണത്തിലൂടെയാണ് പതിനായിരക്കണിന് പ്രവര്‍ത്തകര്‍ ജനകീയ സ്വഭാവത്തില്‍ ഫണ്ട് ശേഖരിച്ചത്. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിര്‍ അമാനി, സെക്രട്ടറിമാരായ ഡോ. ലബീദ് അരീക്കോട്, ശാക്കിര്‍ ബാബു കുനിയില്‍, ഫോക്കസ് ഇന്ത്യ ദേശീയ സെക്രട്ടറി പി സുഹൈല്‍ സാബിര്‍ പങ്കെടുത്തു.
Back to Top