1 Friday
May 2026
2026 May 1
1447 Dhoul-Qida 14

മാനവിക വിഷയങ്ങളിലെ വിദ്യാര്‍ഥി ഇടപെടലുകള്‍ ശക്തമാക്കണം: എം എസ് എം

എം എസ് എം മലപ്പുറം ഈസ്റ്റ് എടവണ്ണയില്‍ സംഘടിപ്പിച്ച ഹൈസെക്കില്‍ സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുക്കുന്നു.

എടവണ്ണ: സമൂഹത്തില്‍ നടമാടുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ വിദ്യാര്‍ഥി ഇടപെടല്‍ ശക്തമാക്കണമെന്ന് എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥി സമ്മേളനം – ഹൈസെക്- ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി ഐ എസ് എം സംസ്ഥാന സെക്രട്ടറി ഫിറോസ് കൊച്ചി, കെ എന്‍ എം ജില്ലാ പ്രസിഡന്റ് അലി പത്തനാപുരം, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, അലി മദനി മൊറയൂര്‍, ഐ എസ് എം ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട്, സെക്രട്ടറി അബ്ദുസ്സമദ് ചുങ്കത്തറ, അബ്ദുല്‍കരീം ആക്കോട്, പി ടി മുഹമ്മദലി സുല്ലമി, എം എസ് എം സംസ്ഥാന സെക്രട്ടറിമാരായ റിഹാസ് പുലാമന്തോള്‍, ലുഖ്മാന്‍ പോത്തുകല്ല്, ആദില്‍ നസീഫ് ഫാറൂഖി, ഫഹീം പുളിക്കല്‍, ഉസാമ തൃപ്പനച്ചി, ഹിഷാം തച്ചണ്ണ, അജ്മല്‍ പോത്തുകല്ല്, എം ജി എം ജില്ല സെക്രട്ടറി താഹിറ ടീച്ചര്‍ മോങ്ങം, മുഹ്‌സിന പത്തനാപുരം, സ്റ്റുഡന്റ്‌സ് വിംഗ് ജില്ല പ്രസിഡന്റ് ഹിബ റഷീദ്, പ്രസംഗിച്ചു.
ഹരിതനിയമാവലി പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എം എസ് എം, എം ജി എം സ്റ്റുഡന്റ്‌സ് വിംഗ് ഭാരവാഹികളെ ആദരിച്ചു.

Back to Top