1 Friday
May 2026
2026 May 1
1447 Dhoul-Qida 14

മാനവികമൂല്യങ്ങള്‍ ലോകത്തെ അതിജയിക്കും: മുജാഹിദ് കണ്‍വന്‍ഷന്‍

കണ്ണൂര്‍ ജില്ല മുജാഹിദ് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഹനീഫ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂര്‍: എല്ലാ മതദര്‍ശനങ്ങളും കാലങ്ങളായി ഉയര്‍ത്തിപ്പിടിക്കുന്ന മാനവിക മൂല്യങ്ങളാണ് ലോകത്ത് നിലനില്‍ക്കുകയെന്നും അസഹിഷ്ണുതക്കും അക്രമത്തിന്നും താത്കാലിക വിജയമാണുണ്ടാകുകയെന്നും കണ്ണൂര്‍ ജില്ല മുജാഹിദ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. മഹിതമായ മാനവിക മൂല്യങ്ങള്‍ ജീവിതത്തില്‍ ഉള്‍ക്കൊള്ളുന്ന മതവിശ്വാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പരീക്ഷണങ്ങളും കഷ്ടനഷ്ടങ്ങളും ഉണ്ടായാലും അവര്‍ ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ടെന്നും ലോക ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുള്ളതായി കണ്‍വന്‍ഷന്‍ ചൂണ്ടിക്കാട്ടി.
കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഹനീഫ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സി എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ.പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ്, സെക്രട്ടറിയേറ്റംഗങ്ങളായ അനസ് കടലുണ്ടി, ഫൈസല്‍ നന്മണ്ട, ജില്ല സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ഐ എസ് എം ജില്ല പ്രസിഡന്റ് കെ പി മുഹമ്മദ് റാഫി, എം ജി എം ജില്ലാ സെക്രട്ടറി കെ ശബീന, എം എസ് എം ജില്ല പ്രസിഡന്റ് ജസീല്‍ പൂതപ്പാറ പ്രസംഗിച്ചു.

Back to Top