1 Friday
March 2024
2024 March 1
1445 Chabân 20

മഹാംഗം മഹാത്ഭുതം ഒട്ടകത്തിന്റെ ജീവിതത്തിന്റെ അത്ഭുതങ്ങളിലൂടെ – ഡോ. പി എം മുസ്തഫ കൊച്ചിന്‍

മഹാംഗം എന്നത് ഒട്ടകത്തിന് മലയാളത്തിലുപയോഗിക്കുന്ന ഒരു പര്യായ പദമാണ്. ഖുര്‍ആനിലെ ഗാശിയാ അധ്യായത്തില്‍ നാല് കാര്യങ്ങളെപ്പറ്റി ചിന്തിക്കാന്‍ മനുഷ്യരോട് ആവശ്യപ്പെടുന്നുണ്ട്. ഒട്ടകങ്ങള്‍ (ഇബില്‍), ആകാശം (സമാഉ്), മലകള്‍ (ജിബാല്‍), ഭൂമി (അര്‍ദ്) എന്നിവയെ കുറിച്ചാണ് പ്രത്യേകം ചിന്തിക്കാന്‍ ഉണര്‍ത്തുന്നത്. ഖുര്‍ആനിക വാക്യത്തിന്റെ അര്‍ഥമിതാണ്: ”അവര്‍ ചിന്തിച്ചുനോക്കുന്നില്ലേ? ഒട്ടകങ്ങള്‍ എങ്ങനെ സൃഷ്ടിക്കപ്പെട്ടു? ആകാശം എങ്ങനെ ഉയര്‍ത്തപ്പെട്ടു? മലകള്‍ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടു? ഭൂമി എങ്ങനെ വിതാനിക്കപ്പെട്ടു?” (88:17-20). ഒന്നാമതായി ഇവിടെ ഉണര്‍ത്തിയ ഒട്ടകങ്ങളെക്കുറിച്ച് അല്പം ഖുര്‍ആനിക ചിന്ത ഉണ്ടാവുന്നത് നന്നായിരിക്കും. ഇബില്‍ (ഒട്ടകം) എന്ന അറബി പദം ഒരു സമൂഹനാമവും, പൊതുനാമവുമാണ്.
ഇബില്‍ ഒരു
പൊതു നാമം
പെണ്ണൊട്ടകങ്ങളെയും ആണൊട്ടകങ്ങളെയും പൊതുവായി പറയുന്ന നാമമാണ് ഇബില്‍ (ഒട്ടകങ്ങള്‍). എന്നാല്‍ പെണ്ണൊട്ടകത്തെ പ്രത്യേകമായി ഖുര്‍ആന്‍ ഉപയോഗിച്ച വാക്ക് നാഖാ എന്ന സ്ത്രീലിംഗ നാമമാണ് (26:155, 11:11, 7:73,77). അല്ലാഹുവിന്റെ സന്ദേശവാഹകനായ സ്വാലിഹ്(അ) ഥമൂദ് കുലത്തോട് പറഞ്ഞത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ”അല്ലാഹുവിന്റെ പെണ്ണൊട്ടകത്തെയും (നാഖതുല്ലാഹ്) അതിന്റെ ജലപാനത്തെയും പറ്റി നിങ്ങള്‍ ജാഗ്രത പാലിക്കുക.”(91:13). ആണൊട്ടകത്തിന് ഖുര്‍ആന്‍ ഉപയോഗിച്ച പദം ജമല്‍ എന്ന പുല്ലിംഗ നാമമാണ് (7:40, 77:33). പെണ്ണൊട്ടകവും (നാഖാ) ആണൊട്ടകവും (ജമല്‍) ഉള്‍ക്കൊള്ളുന്ന ഒട്ടകക്കൂട്ടത്തെ കുറിക്കുന്ന ഖുര്‍ആനിക പദമാണ് ഇബില്‍
ഇബില്‍ ഒരു സമൂഹ നാമം
ഇബില്‍ എന്ന അറബി വാക്ക്  ഒരു സമൂഹനാമവും കൂടിയാണ്. അത് ഒട്ടക സമൂഹത്തെയും ഒട്ടക കുടുംബത്തെയും കുറിക്കുന്നു. കാമിലീഡി (ഇമാലഹശറമല) എന്നാണ് ഒട്ടക കുലത്തിന്റെ പേര്. ഒട്ടക കുലത്തിലെ അംഗങ്ങള്‍ ആരൊക്കെ? ഒറ്റ മുഴ (ഔാു) മാത്രമുള്ള അറേബ്യന്‍ ഒട്ടകം (ഉൃീാല ഉമൃശമി ഇമാലഹ) ഇരട്ട പൂഞ്ഞ (ഔാു) യുള്ള പശ്ചിമേഷ്യന്‍ ഒട്ടകവും, ദക്ഷിണ അമേരിക്കയിലെ ലാമായും അല്പാക്കയും വിക്യൂനായും അടങ്ങുന്ന അഞ്ചംഗ കുടുംബമാണ് ഒട്ടകകുലം. ഈ അഞ്ചംഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സമൂഹനാമമമാണ് ഇബില്‍.
അറേബ്യന്‍ ഒട്ടകങ്ങള്‍
ഒറ്റപ്പൂഞ്ഞ ഒട്ടകങ്ങളാണ് അറേബ്യന്‍ ഒട്ടകങ്ങള്‍. ഉഷ്ണ മരുഭൂമിയോട് അനുയോജ്യമായ ശരീരഘടനയോടെയാണ് ഇവയെ അല്ലാഹു സൃഷ്ടിച്ചത്. ഏഷ്യാ വന്‍കരയിലെ ഇന്ത്യ മുതല്‍ ആഫ്രിക്കാ ഭൂഖണ്ഡത്തിലെ സെനഗല്‍ വരെയുള്ള ഉഷ്ണ മരുഭൂമികളാണ് ഇവയുടെ പ്രധാന ആവാസ കേന്ദ്രങ്ങള്‍. സഹാറാ, കലഹാരി, അറേബ്യന്‍ മരുഭൂമികള്‍ തുടങ്ങിയവ ഉഷ്ണ മരുഭൂമികള്‍ക്ക് ഉദാഹരണമാണ്.
പശ്ചിമേഷന്‍ ഒട്ടകങ്ങള്‍
ഇരട്ടക്കൂനുള്ള ഒട്ടകങ്ങളാണ് പശ്ചിമേഷ്യന്‍ ഒട്ടകങ്ങള്‍. ശീത മരുഭൂമിയോട് അനുകൂലനമുള്ള ശരീരഘടനയോടെയാണ് അല്ലാഹു ഇവയെ സൃഷ്ടിച്ചിട്ടുള്ളത്. വെള്ളമില്ലാത്ത ഉയര്‍ന്ന് നിരപ്പായ ശീതഭൂമികളാണ് ഇവയുടെ ആവാസ കേന്ദ്രങ്ങള്‍. ശൈത്യകാലത്ത് രോമം കൂടുതലായി വളരുകയും വേനലില്‍ അവ കൊഴിഞ്ഞുപോവുകയും ചെയ്യുന്നു. പാമീര്‍, തിബറ്റ്, ഗോബീ എന്നിവ ശീതമരുഭൂമികള്‍ക്ക് ഉദാഹരണമാണ്. അഫ്ഖാന്‍, ചൈന, ഇറാന്‍, മംഗോളിയ, സൈബീരിയ, തുര്‍ക്കി എന്നിവിടങ്ങളില്‍ ബാക്ട്രിയന്‍ ഒട്ടകങ്ങളെ കണ്ടുവരുന്നു.
അമേരിക്കന്‍ ഒട്ടകങ്ങള്‍
ഒട്ടകങ്ങളുടെ അമേരിക്കയിലെ കുടുംബക്കാരാണ് പാമകളും, അല്‍പാക്കകളും, വിക്യൂണകളും. ഒട്ടകങ്ങളെപ്പോലെ കഴുത്ത് നീണ്ട ലാമകള്‍ കാഴ്ചയില്‍ ഒട്ടകത്തോട് സാദൃശ്യങ്ങളുണ്ട്. ലാമകളുടെ കഴുത്തും മുഖവും അറേബ്യന്‍ ഒട്ടകങ്ങളെയും കാലുകളും ശരീരരോമങ്ങളും പശ്ചിമേഷ്യന്‍ ഒട്ടകങ്ങളെയും ഓര്‍മിപ്പിക്കുന്നതാണ്. ചെമന്ന ഇന്ത്യക്കാരുടെ (ഞലറ കിറശമി)െ ചുമട്ട് മൃഗമാണ് ലാമയും അല്‍പാക്കയും. പെറൂ, ചിലി, ബൊളീവിയ, അര്‍ജന്റീന എന്നീ ദക്ഷിണ അമേരിക്കന്‍ നാടുകളിലെ കുഞ്ഞന്‍ (ജശഴാ്യ) ഒട്ടകങ്ങളാണ് വിക്യൂനാ. ഒട്ടക കുലത്തിലെ അംഗങ്ങളായതിനാല്‍ ഇവയെല്ലാം ഇബില്‍ എന്ന ഗണത്തില്‍ പെടും.
ഒട്ടകം; വാഹനമെന്ന
നിലയില്‍
മലമ്പാതകളിലും, മണലാരണ്യത്തിലും ആധുനിക വാഹനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത ഭൂപ്രദേശങ്ങളിലും സഞ്ചാരത്തിനനുയോജ്യമായ രീതിയിലാണ് ഒട്ടകങ്ങളെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ അത്യാധുനിക വാഹനങ്ങള്‍ ഫലപ്രദമല്ലാത്തിടത്ത് അതിര്‍ത്തി സുരക്ഷാ സേനയായി ഒട്ടകസേന സേവനമനുഷ്ഠിക്കുന്നുണ്ട്. ബീകാനീര്‍ (രാജസ്ഥാന്‍) ഒട്ടകങ്ങളായ ‘ഗംഗാരിസാല’ യുദ്ധത്തിനും അതിര്‍ത്തി കാവലിനും പേരെടുത്ത ഇനമാണ്. രാജസ്ഥാനിലെ മുന്‍കാല രജപുത്രന്മാര്‍ക്കും മുഗള്‍ ചക്രവര്‍ത്തിമാര്‍ക്കും ഒട്ടകപ്പട തന്നെയുണ്ടായിരുന്നു.
അമേരിക്കന്‍ ഐക്യനാടുകളില്‍ റെഡ് ഇന്ത്യക്കാരായ ഇന്‍കകളുടെ കലാപങ്ങളെ നേരിടുന്നതിന് ഒട്ടക സൈന്യം രൂപീകരിച്ചിരുന്നു. ഇതിന്നായി 1856-ല്‍ സ്മിര്‍നാ (ഗ്രീസ്) യില്‍ നിന്ന് മുപ്പത് മരുക്കപ്പലുകളെ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്തു. ഈ മരുക്കപ്പലുകളെ അന്നത്തെ വമ്പന്‍ മരക്കപ്പലുകളില്‍ കയറ്റിയാണ് ലാമകളുടെ നാട്ടിലെത്തിച്ചത്.
ലോകപ്രസിദ്ധ വെനീഷ്യന്‍ സഞ്ചാരിയായ മാര്‍ക്കോ പോളോ (1256 – 1324) ഏഴായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മഹത്തായ പട്ടുപാത (ഠവല ഏൃലമ േടശഹസ ഞീൗലേ) താണ്ടിക്കടന്ന ആദ്യ മനുഷ്യനാണ്. ചൈനയിലെ ബെയ്ജിംഗ് മുതല്‍ ഉസ്‌ബെകിസ്താനിലെ സമര്‍ബന്ത് വരെ നീണ്ടുകിടുന്നതും ഏറെ ദുര്‍ഘടം പിടിച്ച കുന്നുകളും മലകളും താണ്ടാന്‍ അദ്ദേഹത്തിന് സഹായകമായ വാഹനം ഒട്ടകങ്ങളാെണന്നത് സ്മരണീയമാണ്.
യാത്രയില്‍ ഒന്നര കിലോമീറ്റര്‍ അകലെയുള്ള ജലസാന്നിധ്യം മണത്തറിയാനുള്ള ഒട്ടകങ്ങളുടെ ഘ്രാണശക്തി അപാരം തന്നെയാണ്. മാത്രമല്ല, ദിവസങ്ങളോളം ഉപവസിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. ഇതുകൊണ്ടായിരിക്കണം അറേബ്യയിലെ ബദുക്കളുടെയും രാജസ്ഥാനിലെ രീബാരീകളുടെയും റായ്ക്കകളുടെയും ഇഷ്ടമൃഗമാണ് ഒട്ടകങ്ങള്‍.
അനുകൂലനങ്ങളില്‍ ചിലത്
ഒട്ടകത്തിലെ ആംഗങ്ങളെല്ലാം തന്നെ ചുമട്ടു മൃഗങ്ങളായും അറിയപ്പെടുന്നു. 250 കിലോഗ്രാം ഭാരവും പേറി 50 കിലോമീറ്റര്‍ ദൂരം വരെ അനായാസം യാത്ര ചെയ്യാന്‍ അറേബ്യന്‍ ഒട്ടകങ്ങള്‍ക്കാവും. ഈ ശേഷികൊണ്ടാണ് ഒട്ടകങ്ങളെ മരുക്കപ്പലുകളെന്ന് വിളിക്കുന്നത്.
ഒട്ടകത്തിന്റെ പാദത്തിനടിയിലെ മെത്ത പോലുള്ള ഭാഗം പാദം മണലില്‍ ആണ്ടുപോകുന്നതില്‍ നിന്നും, പൊരി മണലില്‍ നിന്നും സംരക്ഷണമേകുന്നു. ഒട്ടകത്തൊലിയിലുള്ള കട്ടിയുള്ള രോമം തീക്ഷ്ണമായ സൂര്യകിരണങ്ങള്‍ ശരീരത്തിലേക്ക് തുളച്ചു കയറുന്നതിനെ തടുക്കുന്നു. ഇത് നിര്‍ജലീകരണസാധ്യത കുറയ്ക്കുന്നു. ഒട്ടകത്തെ തണുപ്പില്‍ നിന്നും കാത്തുസൂക്ഷിക്കുന്നതും ഈ രോമമാണ്. ഒട്ടകങ്ങളുടെ നേത്രത്തില്‍ രണ്ടു നിര കണ്‍പീലികളുണ്ട്. അതുപോലെ കണ്ണിന് മുകളിലായി സുതാര്യമായ ഒരു നേര്‍ത്ത സ്തരവുമുണ്ട്. ഇവ ശക്തമായ മണല്‍ക്കാറ്റില്‍ നിന്ന് കണ്ണിന് സുരക്ഷ നല്‍കുന്നു.
മനുഷ്യ നാസികയെക്കാള്‍ നൂറു മടങ്ങ് വിസ്താരമുള്ള വക്രീകൃത സ്തരീയ (ഈൃ്്യ ങൗരൗ)െ ഘടനയിലുള്ള ഒരു മൂക്കാണ് ഒട്ടകങ്ങള്‍ക്കുള്ളത്. ചുഴലിക്കാറ്റുണ്ടാവുമ്പോള്‍ അടയ്ക്കാന്‍ കഴിയുന്ന മാംസപേശികളുള്ള നാസാരരന്ധ്രങ്ങള്‍ (ചീേെൃശഹ)െ ആണ് അവയ്ക്കുള്ളത്.
ഒട്ടകങ്ങള്‍ക്ക് റബ്ബര്‍ പോലുള്ള ശക്തമായ ചുണ്ടുകളാണുള്ളത്. മേല്‍ച്ചുണ്ട് രണ്ടായി പിളര്‍ന്നിരിക്കുന്നു. കള്ളിമുള്‍ച്ചെടികള്‍ പോലും ഭക്ഷിക്കുന്നതിന് ഈ പ്രത്യേകതകള്‍ സഹായകമാകുന്നു. കൂടാതെ ശക്തമായ ഒരു ദഹന വ്യവസ്ഥയും ഒട്ടകങ്ങള്‍ക്കുണ്ട്. നാല് അറകളുള്ള ആമാശയവും ഒട്ടകങ്ങളുടെ മറ്റൊരു പ്രത്യേകതയാണ്.
ഒട്ടകങ്ങളുടെ ആവാസ വ്യവസ്ഥയോടുള്ള അനുകൂലനവും, പരിസ്ഥിതിയോട് ഇണങ്ങിച്ചേരാനുള്ള ശേഷിയും, സഹനവും, ക്ഷമയും, അവധാനതയും എടുത്തുപറയേണ്ടതാണ്. ഇതുകൊണ്ടായിരിക്കാം ഒട്ടകചിന്ത പ്രസക്തമായി ഖുര്‍ആന്‍ എടുത്തുപറയുന്നത്. എന്നാല്‍ ഖുര്‍ആനിന്റെ ഇംഗ്ലീഷ് വ്യാഖ്യാതാവയ മര്‍ദ്യൂക്ക് പിക്താള്‍ ഇബില്‍ എന്നതിന് ‘കാര്‍മേഘം’ എന്നാണ് അര്‍ഥം കല്പിച്ചിരിക്കുന്നത്. ഒട്ടകങ്ങള്‍, കാര്‍മേഘങ്ങള്‍ എന്നീ ദ്വയാര്‍ഥമുള്ള പദമാണ് ഇബില്‍ എന്ന് സങ്കല്പിക്കുന്നതായിരിക്കും മിതമായ നിലപാട്.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x