13 Monday
January 2025
2025 January 13
1446 Rajab 13

മഴക്കെടുതി: ദുരിതബാധിതര്‍ക്ക് കെ എന്‍ എം സഹായം നല്‍കി

കണ്ണൂര്‍: ഇരിട്ടിയിലെ വാണിയമ്പാറ, കരി കോട്ടക്കിരി, കീഴ്പള്ളി, പാറക്കാംമല തുടങ്ങിയയിടങ്ങളിലെ ദുരന്ത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും കെ എന്‍ എം മര്‍ക്കസുദ്ദഅവ കണ്ണൂര്‍ ജില്ലാ പ്രതിനിധി സംഘം സന്ദര്‍ശിച്ചു ആവശ്യമായ സഹായങ്ങള്‍ നല്‍കി. പുതപ്പ്, ബ്ലാങ്കറ്റ്, വസ്ത്രങ്ങള്‍ എന്നിവയാണ് നല്‍കിയത്. വാണിയമ്പാറ ദുരിതാശ്വാസ ക്യാമ്പിന്റെ ചുമതലയുള്ള അയ്യംകുന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീജ സെബാസ്റ്റ്യന് സഹായം കൈമാറി. സംസ്ഥാന സെക്രട്ടറി പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, ജില്ലാ പ്രസിഡന്റ് കെ എല്‍ പി ഹാരിസ്, സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ഇസ്മയില്‍ കരിയാട് എന്നിവരുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് സന്ദര്‍ശനം നടത്തി സഹായം നല്‍കിയത്.
Back to Top