30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

മലയാളക്കരയൊരുക്കി ഖത്തര്‍ എം ജി എം

ഖത്തര്‍ എം ജി എം ഒരുക്കിയ എക്‌സ്‌പോ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഡോ. ഫെമിന ഉമര്‍ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: എം ജി എം മദീന ഖലീഫ മേഖല സംഘടിപ്പിച്ച ‘എക്‌സ്‌പോ 2018’ ശ്രദ്ധേയമായി. നാടന്‍ തട്ടുകട, പെട്ടിപ്പീടിക, കുട്ടിപ്പീടിക, തലശ്ശേരി ബിരിയാണി, തക്കാരം വിഭവങ്ങള്‍, ഹരിത വനം, ജൈവ പച്ചക്കറികള്‍, മെഹന്തി കോര്‍ണര്‍, തുണിക്കട, പുസ്തകശാല തുടങ്ങി നിരവധി വ്യത്യസ്തങ്ങളായ സ്റ്റാളുകള്‍ ഒരുക്കി മലയാളക്കരയുടെ പുനരാവിഷ്‌കാരമാണ് സംഘാടകര്‍ എക്‌സ്‌പോയിലൂടെ നടപ്പിലാക്കിയത്. ദഅ്‌വ സ്റ്റാള്‍ പ്രത്യേകം ശ്രദ്ധേയമായി. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഡോ. ഫെമിന ഉമര്‍ ഉദ്ഘാടനം ചെയ്തു. എം ജി എം മേഖല ഭാരവാഹികളായ ജസ്‌നി മുജീബ്, താഹിറ അലി, സനിയ നൗഷാദ്, റഹീല അസീസ്, ജമീല സെയ്ദ്, റിസ്‌വാന ഷൗലി, ജസീറ റിയാസ്, താഹിറ ഇബ്‌റാഹീം തുടങ്ങിയവര്‍ മേളയ്ക്ക് നേതൃത്വം നല്‍കി.
Back to Top