3 Tuesday
March 2026
2026 March 3
1447 Ramadân 14

മലപ്പുറം വെസ്റ്റ് ജില്ല  കെ എന്‍ എം നേതൃസംഗമം

മലപ്പുറം വെസ്റ്റ് ജില്ലാ കെ എന്‍ എം നേതൃ സംഗമം കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് പി കെ മൊയ്തീന്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.

തിരൂര്‍: രാജ്യ വ്യാപകമായി പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചതിനു ശേഷം പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന ഹരജികള്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം വസ്തുത യോട് നീതി പുലര്‍ത്തുന്നതല്ലെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) മലപ്പുറം വെസ്റ്റ് ജില്ലാ നേതൃസംഗമം അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുമ്പോള്‍ ന്യായമായ അവരുടെ ആശങ്കകളെ അനുഭാവ പൂര്‍വ്വം പരിഗണിക്കപ്പെടുന്ന ആശാ കേന്ദ്രമായാണ് സുപ്രീം കോടതി പ്രവര്‍ത്തിക്കേണ്ടതെന്നും സംഗമം ആവശ്യപ്പെട്ടു. കേരള ജംഇയ്യത്തുല്‍ ഉലമ  ഞ്ച3
വൈസ് പ്രസിഡന്റ് പി കെ മൊയ്തീന്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ജില്ല പ്രസിഡന്റ് അബ്ദുല്‍കരീം എന്‍ജിനീയര്‍ അധ്യക്ഷത വഹിച്ചു. പി മൂസക്കുട്ടി മദനി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി ആബിദ് മദനി, ഇബ്‌റാഹിം അന്‍സാരി, സുഹൈല്‍ സാബിര്‍ രണ്ടത്താണി, വി പി ഉമ്മര്‍, ഇ ഒ ഫൈസല്‍, ഹുസൈന്‍ കുറ്റൂര്‍, അഷ്‌റഫ് കുഴിപ്പുറം, വി പി മനാഫ്, എ കെ മജീദ്, പി അബ്ദുല്‍ശരീഫ് തിരൂര്‍, അബ്ദുറഷീദ് അരിയല്ലൂര്‍, അബ്ദുല്ലത്തീഫ് ചെട്ടിപ്പടി, എം എം അശ്‌റഫ് അന്‍സാരി, മജീദ് രണ്ടത്താണി പ്രസംഗിച്ചു.

Back to Top