24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

മലപ്പുറം ഈസ്റ്റ് ജില്ല  എം എസ് എം ഭാരവാഹികള്‍

മലപ്പുറം: എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ ഭാരവാഹികളായി ഉസാമ തൃപ്പനച്ചി (പ്രസിഡന്റ്), ആദില്‍ നസീഫ് ഫാറൂഖി മങ്കട (സെക്രട്ടറി), ഫഹീം പുളിക്കല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മുസ്ഫര്‍ റഷാദ് മമ്പാട്, ലുഖ്മാന്‍ പോത്തുകല്ല്, മുനീര്‍ ഹാദി കാരപ്പുറം (വൈ.പ്രസി), നജീബ് തവനൂര്‍, അഹമ്മദ് തമീം എടവണ്ണ, ആദില്‍ കുനിയില്‍ (ജോ.സെക്രട്ടറി), നദീര്‍ മൊറയുര്‍, സലാഹുദ്ദീന്‍ അയ്യൂബി, റോഷന്‍ പൂക്കോട്ടുംപാടം, ജുനൈസ് മുണ്ടേരി, ഹബീബ് അബ്ദുല്‍ഹസീബ് കാട്ടുമുണ്ട, ജസീര്‍ മങ്കട, ജംഷാദ് ചുങ്കത്തറ, മുഹ്‌സിന്‍ കുനിയില്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍. വണ്ടൂര്‍ സീതിഹാജി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന കൗണ്‍സില്‍ കെ എന്‍ എം ജില്ലാ സെക്രട്ടറി അബ്ദുല്‍കരീം വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. നൂറുദ്ദീന്‍ എടവണ്ണ, ഡോ. ലബീദ് അരീക്കോട്, പി എം എ സമദ് ചുങ്കത്തറ, സമദ് ചാത്തല്ലൂര്‍, ഡോ. ജംഷീദ് ഉസ്മാന്‍, നസീഫ് അത്താണിക്കല്‍, മുഹ്‌സിന്‍ തൃപ്പനച്ചി, അദീബ് പൂനൂര്‍, ഫാസില്‍ ആലുക്കല്‍, അബ്‌സം കുണ്ടുതോട് പ്രസംഗിച്ചു.
Back to Top